
റിയാദ്: സൗദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ അധ്യായനം പുനരാംഭിക്കുന്നു. പ്ലസ് വണ്‍, പ്ലസ് ടൂ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ്മുറികളിലെത്തി പഠനം പുനരാരംഭിക്കാന്‍ അവസരം ഒരുങ്ങുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 13 മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. ക്ലാസുകള്‍ പുനരാരംഭിച്ചാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ഓരോക്ലാസിലും 20 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ക്ലാസ് നടത്താനാണ് തീരുമാനം.

ഒന്നര വര്‍ഷത്താലേറെയായി സൗദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിലാണ്. ഇതിനിടെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപരും അവധിക്കു നാട്ടിലേക്കു പോയെങ്കിലും ഇന്ത്യയില്‍ നിന്നു നേരിട്ടു പ്രവേശനം ഇല്ലാത്തതിനാല്‍ മടങ്ങി വരാന്‍ കഴിഞ്ഞിട്ടില്ല. സ്‌കൂളില്‍ ഹാജരാകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.