
റിയാദ്: ലോകത്തെ മുഴുവന്‍ ടോസ്റ്റ്മാസ്‌റ്റെഴ്‌സ് ക്ലബുകളും ഒരുമിച്ച് ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 11ന് സൂം പ്ലാറ്റ്‌ഫോമിലാണ് ആഘോഷം. മലയാളത്തിന്റെ പ്രിയകവി വി മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും.
ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ 145 രാജ്യങ്ങളില്‍ പതിനാറായിരത്തിലധികം ക്ലബുകളാണുളളത്. മൂന്നരലക്ഷത്തിലധികം അംഗങ്ങളുമുളള അന്തരാഷ്ട്ര കൂട്ടായ്മയാണ്. അംഗങ്ങളുടെ ആശയവിനിമയ ശേഷിയും നേതൃ പാടവവും വര്‍ദ്ധിപ്പിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യം. 1924ല്‍ അമേരിക്കയില്‍ രൂപീകൃതമായ സംഘടന ഇംഗ്ലീഷ് ഭാഷയിലാണ് പരിശീലനം തുടങ്ങിയത്. നിലവില്‍ വിവിധ ലോകഭാഷകളില്‍ ടോസ്റ്റ്മാസ്റ്റര്‍സ് ക്ലബുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യന്‍ ഭാഷകളായ ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകള്‍ അംഗീകൃത പരിശീലനമാധ്യമമായി സ്വീകരിക്കുവാനുള്ള നടപടികള്‍ ടോസ്റ്റ്മാസ്‌റ്റെഴ്‌സ് ഇന്റര്‍നാഷണലില്‍ പൂര്‍ത്തിയായി വരുന്നു. ലോകത്ത് 30 മലയാളം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബുകള്‍ ഉണ്ട്. ഓണാഘോഷത്തില്‍ ഇന്ത്യ, സൗദി അറേബ്യ, യു എ ഇ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, ബഹറൈന്‍, അമേരിക്കന്‍ ഐക്യ നാടുകള്‍ എന്നിവിടങ്ങളിലുള്ള മലയാളം ടോസ്റ്റ്മാസ്റ്റഴ്‌സ് ക്ലബുകള്‍ പങ്കെടുക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.