
റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശിവകുമാറാണ് പ്രസിഡന്റ്. വിവേക് രാജ് സെക്രട്ടറിയും സയ്യദ് മീരാനെ ട്രഷററായും തെരഞ്ഞെടുത്തു. ഡെന്നി എമത്തി, ടി. എന്‍. ആര്‍. നായര്‍ (വൈസ്. പ്രസി), ഉമ്മര്‍കുട്ടി, അരുണ്‍ കുമാര്‍ (ജോ. സെക്ര) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

വിവിധ സബ് കമ്മറ്റി ഭാരവാഹികളായ രാജേഷ് ഫ്രാന്‌സ് (ജീവകാരുണ്യം), ഷാജി കളാമാര്‍, ബിജു ജോസഫ്, സീനില്‍ പെരുമ്പറ, ലോറന്‍സ് അറക്കല്‍, മഹേഷ് മുരളീധരന്‍(കലാ-കായികം), അബ്ദുല്‍ റഷീദ്, ഇസ്ഹാക്ക് (മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു.
ഉപദേശക സമിതി അംഗങ്ങളായി ഇബ്രാഹിം സുബ്ഹാന്‍, മഗേഷ് പ്രഭകര്‍, ബിനു ധര്‍മരാജ്, മാധവന്‍ സുന്ദര്‍ രാജ്, കോശി മാത്യു, നസീര്‍ കുമ്പ, ഷേഖ് അബ്ദുള്ള എന്നിവരും ഓഡിറ്ററണ്‍മാരായി അബ്ദുല്‍ സലാം, ശങ്കര്‍ എന്നിവരും ചുമതലയേറ്റു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.