മഹാമാരിയെ മറികടന്ന രാജ്യം സാമൂഹിക ജീവിതത്തിലേക്ക് കടക്കുകയാണ്. ഒന്നര വര്‍ഷത്തിലേറെ നീണ്ട വിര്‍ച്വല്‍ ജീവിതത്തില്‍ നിന്ന് സന്തോഷോത്സവത്തിന് ഒരുങ്ങുകയാണ് രാജ്യത്തെ സ്വദേശികളും വിദേശികളും. സൗദി ജനതയുടെ പ്രത്യേകത വിവിധ രാജ്യങ്ങളില്‍ നിന്നുളളവരുടെ വൈവിധ്യമാണ്. ഇതു ഉള്‍ക്കൊളളുകയും സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുകയും ചെയ്യുന്ന റീട്ടെയില്‍ വിതരണ രംഗത്തെ പ്രമുഖരാണ് സിറ്റി ഫ്ലവര്‍. അതുകൊണ്ടാണ് വിവിധ ജന വിഭാഗങ്ങളുടെ ആഘോഷങ്ങള്‍ ഒരുക്കുകയും അതില്‍ പങ്കാളികളാവുകയും ചെയ്യുന്നതില്‍ സിറ്റി ഫഌര്‍ എല്ലായിപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സിറ്റി ഫഌര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നാല് ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തി ഒരു മാസം നീണ്ടുനില്‍ക്കുന്ന ‘സിറ്റി ഫഌര്‍ ഷോപ്പിംഗ് കാര്‍ണിവല്‍’.

വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍ ചേര്‍ന്ന് ആസൂത്രണം ചെയ്യുന്ന കാര്‍ണിവല്‍ സാമംൂഹിക, സാംസ്‌കാരിക വിനിമയം സാധ്യമാക്കുകയും പരസ്പരം അടുത്തറിയുന്നതിനുളള അവസരം സൃഷ്ടിക്കുകയും ചെയ്യും. മാത്രമല്ല, ഇഷ്ടപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനും അവസരം ഒരുക്കും. ഇതിന്റെ ഭാഗമായി സൗത് ഇന്ത്യന്‍ കാര്‍ണിവല്‍, ഫിലിപ്പീനോ കാര്‍ണിവല്‍, ബംഗ്‌ളാദേശി കാര്‍ണിവല്‍ എന്നിവയാണ് ഷോപിംഗ് അനുഭവമാക്കാന്‍ ഒരുക്കുന്ന ആഘോഷങ്ങള്‍. ഇതിനു പുറമെ അറബ് ലോകത്തെ അടുത്തറിയാനും സൗദി സാംസ്‌കാരിക മുന്നേറ്റം അനാവരണം ചെയ്യുന്ന പ്രത്യേക ഷോപിംഗ് കാര്‍ണിവല്‍ ആണ് സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുളളത്. കാര്‍ണിവല്‍ അരങ്ങേറുന്ന വേളയില്‍ ഏറ്റവും മികച്ച വിലയ്ക്ക് ഉത്പ്പന്നങ്ങള്‍ നേടാനും അവസരം ഉണ്ട്. മാത്രമല്ല, സിറ്റി ഫഌര്‍ സ്‌റ്റോറുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഭാഗ്യ നറുക്കെടുപ്പില്‍ പങ്കെടുക്കാം. അതുവഴി എല്ലാ ആഴ്ചയിലും 12 വിജയികളെ പ്രഖ്യാപിക്കും. ഇന്ത്യ, ഫിലിപ്പീന്‍, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങി നാല് ജന വിഭാഗങ്ങളുടെ ആഘോഷങ്ങളും 91ാമത് സൗദി ദേശീയ ദിനാഘോഷങ്ങളും കാര്‍ണിവലിന്റെ ഭാഗമായി അരങ്ങേറും. ഓരോ രാജ്യത്തിയനും അവരവരുടേതായ സാംസ്‌കാരിക പൈതൃകം ഉണ്ട്. അതിന് അതിന്റേതായ മഹത്വവും ഉണ്ട്. ഇത് പ്രതിഫലിപ്പിക്കുന്ന ആഴ്ചകളാണ് സിറ്റി ഫഌര്‍ സ്‌റ്റോറുകളില്‍ ഒരുക്കുന്നത്.
ഭക്ഷണം, വസ്ത്രം, കലാ, ജീവിത ശൈലി ഇവയിലെല്ലാം തനത് വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന സംസ്‌കൃതിയാണ് ദക്ഷിണേന്ത്യക്കുളളത്. അതുകൊണ്ടുതന്നെ ഗൃഹാതുര സ്മരണയും സന്തോഷവും സംതൃപ്തിയും പ്രധാനം ചെയ്യുന്ന അനുഭവം സമ്മാനിക്കാന്‍ ഷോപ്പിംഗ് കാര്‍ണിവല്‍ വേളയിലെ ഇന്ത്യന്‍ ഉത്സവത്തിന് കഴിയും.
സിറ്റി ഫ്ലവറിന്റെ റിയാദ്, ജുബൈല്‍, ഹായില്‍, സക്കാക്ക തുടങ്ങിയ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സെപ്റ്റംബര്‍ 1 മുതല്‍ ഷോപിംഗ് കാര്‍ണിവല്‍ ആരംഭിക്കും. അതിശയിപ്പിക്കുന്ന വിലക്കിഴിവും അത്ഭുതപ്പെടുത്തുന്ന ആഘോഷങ്ങളുമാണ് സിറ്റി ഫഌര്‍ സന്തോഷോത്സവത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.