
റിയാദ്: രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് താല്‍ക്കാലിക വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകസമിതി അംഗവും വെല്‍ഫെയര്‍ വിംഗ് വളണ്ടിയറും പെരിന്തല്‍മണ്ണ മണ്ഡലം ട്രഷററുമായിരുന്ന മുത്തു കട്ടുപ്പാറയെ സെന്‍ട്രല്‍ കമ്മിറ്റി ആദരിച്ചു. ചടങ്ങില്‍ പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ ഉദ്ഘാടനം ചെയ്തു. ആക്ടിങ് സെക്രട്ടറി കബീര്‍ വൈലത്തൂര്‍ സ്വാഗതം പറഞ്ഞു.

കെ ടി അബൂബക്കര്‍, ഷാഹിദ് മാസ്റ്റര്‍, റസാഖ് വളക്കൈ, സിദ്ധീഖ് തുവ്വൂര്‍, അബ്ദുറഹ്മാന്‍ ഫറോക്ക്, പി സി അലി വയനാട്, സിദ്ധീഖ് കോങ്ങാട് , മുജീബ് ഉപ്പട, ഷംസു പെരുമ്പട്ട, സഫീര്‍ പറവണ്ണ, ബാവ താനൂര്‍, അക്ബര്‍ വേങ്ങാട്ട്, ശിഹാബ് മണ്ണാര്‍മല, മഹമൂദ് കയ്യാര്‍, ബഷീര്‍ കട്ടുപ്പാറ, റഹീം ക്ലാപ്പന, ഹംസ കട്ടുപ്പാറ, ഇസ്മായില്‍ ഏലംകുളം എന്നിവര്‍ ആശംസ നേര്‍ന്നു. മുത്തു കട്ടുപ്പാറ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.