റിയാദ്: മലയാളി ഡ്രൈവേഴ്‌സ് കൂട്ടായ്മ സേഫ് വേ സാന്ത്വനം എട്ടാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി നടക്കുന്ന ‘സേഫ് വേ നൈറ്റ്’ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പരിപാടിയില്‍ ചെയര്‍മാന്‍ ബഷീര്‍ കുട്ടംബൂര്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടും മാധ്യമ പ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപ്പളിയും ചേര്‍ന്ന് പോസ്റ്റര്‍ പ്രകാശനം ചെയ്തു.
ഫെബ്രവരി 29 വ്യാഴം റിയാദ് ഷെയ്ഖ് ജാബിര്‍ റോഡിലെ നൗറസ് ഓഡിറ്റോറിയത്തിലാണ് സേഫ് വേ നൈറ്റ്. ഗായകരായ കണ്ണൂര്‍ ഷെരീഫ്, ഫാസില ബാനു ഉള്‍പ്പെടെ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീത വിരുന്ന് അരങ്ങേറും.
ഷിബു ഉസ്മാന്‍, സജിന്‍ നിഷാന്‍, സേഫ് വേ സെക്രട്ടറി അഷറഫ് ബാലുശ്ശേരി, പോഗ്രാം കോഓര്‍ഡിനേറ്റര്‍ സാജിം തലശ്ശേരി, മുഹമ്മദ് അലി എഗരൂര്‍, കബീര്‍ കായംകുളം, സുല്‍ഫി നിലമ്പൂര്‍, റഫീഖ് നടുവണ്ണൂര്‍, മുജീബ് വയനാട്, ശംസുദ്ധീന്‍ കായംകുളം, ജൈസല്‍ നന്മണ്ട, ആബിദ് മുസാമിയ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.