റിയാദ്: തൊഴിലുടമ ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കിയ വിദേശ തൊഴിലാളി നിശ്ചിത സമയത്തിനകം രാജ്യം വിട്ടില്ലെങ്കില്‍ ഓടിപ്പോയവരുടെ (ഹുറൂബ്) ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. ഇതിനുളള ഉത്തരവാദിത്തം തൊഴിലുടമയ്ക്കുണ്ട്. ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിച്ചാല്‍ രണ്ട് മാസത്തിനകം രാജ്യം വിടണമെന്നാണ് ചട്ടം. ഇതു ലംഘിച്ച രാജ്യത്തു അനധികൃതമായി തുടര്‍ന്നാല്‍ അത്തരക്കാര്‍ രാജ്യം വിടുന്നതുവരെയുളള ഉത്തരവാദിത്തം തൊഴിലുടമയ്ക്കുണ്ടെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഫൈനല്‍ എക്‌സസിറ്റ് നേടിയവര്‍ രാജ്യം വിട്ടില്ലെങ്കില്‍ വിസ കാന്‍സല്‍ ചെയ്തതിനു ശേഷം ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തണം. വിദേശ തൊഴിലാളിയുടെ പേരില്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഫൈനല്‍ എക്‌സിറ്റ് വിസ നേടാന്‍ കഴിയില്ലെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വിശദീകരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.