Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

ഇഎംഎഫ് ചാമ്പ്യന്‍സ് കപ്പ് സെപ്തം. 19ന്

ദമാം: റാക്ക ഇഎംഎഫ് ഫുട്‌ബോള്‍ ക്ലബ് പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഇഎംഎഫ് ചാമ്പ്യന്‍സ് കപ്പ് സെപ്റ്റംബര്‍ 19ന് ദഹ്‌റാന്‍ എക്‌സ്‌പോക്ക് സമീപം അല്‍ യമാമ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ അരങ്ങേറും. നാട്ടില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നം പ്രമുഖ കളിക്കാര്‍ വിവിധ ടീമുകള്‍ക്ക് ജേഴ്‌സിയണിയും.

ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (ഡിഫ) സഹകരണത്തോടെ സംഘടിപ്പികുന്ന ടൂര്‍ണമെന്റില്‍ 20 ടീമുകള്‍ മാറ്റുരക്കും. വ്യാഴാഴ്ച്ച നടക്കുന്ന ആദ്യ മല്‍സരത്തില്‍ കെപ്‌വ എഫ്‌സിയും ഡിഎഫ്‌സി ദമാമും ആദ്യമത്സരത്തില്‍ ഏറ്റുമുട്ടും. രണ്ടാം മല്‍സരത്തില്‍ ആര്‍സിഎഫ്‌സിയും കോര്‍ണിഷ് സോക്കറും മൂന്നാമത് ഫിനിക്‌സ് എഫ്‌സി, ജുബൈല്‍ എംഎഫ്‌സി എന്നീ ടീമുകള്‍ മാറ്റുരക്കും. ടൂര്‍ണമെന്റിന്റെ് ഫിക്ചര്‍ ക്രമീകരണവും ലോഗോ പ്രകാശനവും ദമാം ഹോളിഡൈസ് റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

ആലം ഇന്‍ജാസ് ലോജിസ്റ്റിക്ക് സര്‍വീസസ് എംഡി മുഹമ്മദ് ഇഖ്ബാല്‍ ലോഗോ പ്രകാശനം ചെയ്തു. വളണ്ടിയേഴ്‌സിനുള്ള ജേഴ്‌സി ആലം ഇന്‍ജാസ് ലോജിസ്റ്റിക്ക് സര്‍വീസസ് ടെര്‍മിനല്‍ മാനേജര്‍ ഡാനിഷ് അസീസ്, നവാസ് തൃപ്പനച്ചിക്കു നല്‍കി പ്രകാശനം ചെയ്തു. റഷീദ് ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ചു. അസീസ് മുണ്ടത്ത്, അബ്ദുല്‍ നാസര്‍, ജുനൈദ് നിലേശ്വരം, ഫവാസ് കാലിക്കറ്റ്, ഷമീം കുനിയില്‍, മുജീബ് കളത്തില്‍, സകീര്‍ വള്ളകടവ്, റഫീക് കൂട്ടിലങ്ങാടി, നാസര്‍ വെള്ളിയത്ത്, ലിയാക്കത്ത് കാരങ്ങാടന്‍, അഷ്‌റഫ് എടവണ്ണ, ജൗഹര്‍ കുനിയില്‍, ശരീഫ് മാണൂര്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു.

ഷറഫു പാറക്കല്‍ പരിപാടി നിയന്ത്രിച്ചു. സകരിയ സ്വാഗതവും ഷബീര്‍ പാറക്കല്‍ നന്ദിയും പറഞ്ഞു. ശാഫി കൊടുവള്ളി, റോഷന്‍ പുതിയ നാലകത്ത്, ഖാദര്‍ തിരൂര്‍, അന്‍വര്‍ വാഴക്കാട്, മഹ്‌റൂഫ് മഞ്ചേരി, മുബഷിര്‍ ചെറുവാടി, റഫീക് വടക്കാഞ്ചേരി, അംജദ് പുത്തൂര്‍മഠം, ശാനിബ് ചെറുവാടി എന്നിവര്‍ പരിപാടിയുടെ സംഘാടനത്തിന് നേത്യത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top