Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

അതിദാരിദ്ര്യ നിര്‍മാര്‍ജനം; സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് കേളി

റിയാദ്: അതിദാരിദ്ര്യം തുടച്ചു നീക്കിയ കേരള സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് റിയാദില്‍ കേളി കലാസാംസ്‌കാരിക വേദി മധുര വിതരണം ചെയ്തു. ബത്ഹ, ന്യൂ സനയ്യ, ദവാദ്മി എന്നീ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവാസികള്‍ തിങ്ങിനിറഞ്ഞ റിയാദ് നഗരത്തിലും, വ്യവസായ മേഖലകളിലും, ഗ്രാമപ്രദേശങ്ങളിലും കേരള പിറവിയുടെ 69-ാം വാര്‍ഷികവും സര്‍ക്കാരിന്റെ അതിദാരിദ്ര്യനിര്‍മാര്‍ജന പ്രഖ്യാപനവും കേളി ആഘോഷമാക്കി. ബത്ഹയില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ രക്ഷാധികാരി സെക്രട്ടറി മോഹന്‍ദാസ് ചേര്‍ത്തല അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ ഏറ്റവും ദുര്‍ബലരെ ചേര്‍ത്തുനിര്‍ത്തുക എന്നതാണ് ഏതൊരു സര്‍ക്കാരിന്റെയും മുഖ്യ ലക്ഷ്യം. 2021ല്‍ അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്ക് തുടക്കം കുറിച്ചെന്ന് സാദിഖ് പറഞ്ഞു.
നാലര വര്‍ഷത്തിനിടെ വിവിധ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, ജില്ലകള്‍ എന്നിങ്ങനെ ഘട്ടംഘട്ടമായി അതിദാരിദ്ര്യമുക്ത പ്രദേശങ്ങളായി പ്രഖ്യാപിച്ചു തുടങ്ങി. ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിന് ലോകം മുഴുവന്‍ കയ്യടിക്കുന്നത് പ്രവാസലോകത്ത് നിന്നു കാണാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും സാദിഖ് കൂട്ടിച്ചേര്‍ത്തു.

കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യില്‍, പ്രഭാകരന്‍ കണ്ടോന്താര്‍, കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബത്ത ഏരിയ കമ്മിറ്റി അംഗങ്ങളായ സുധീഷ് തരോള്‍ സ്വാഗതവും ഹുസൈന്‍ പി. എ. നന്ദിയും രേഖപ്പെടുത്തി.

ന്യൂ സനയ്യയിലെ വിതരണത്തിന് ഏരിയ സെക്രട്ടറി തോമസ് ജോയ്, ബത്തയില്‍ ആക്ടിംഗ് സെക്രട്ടറി സുധീഷ് തരോള്‍, ദവാദ്മിയില്‍ ഏരിയ സെക്രട്ടറി ഉമ്മര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസികള്‍ കേരള സര്‍ക്കാരിന്റെ ചരിത്രപരമായ ഈ പ്രഖ്യാപനത്തെ അത്ഭുതത്തോടും അഭിമാനത്തോടും കൂടി സ്വീകരിച്ചതായി അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top