
റിയാദ്: ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി ‘ടാലന്റ് ഹണ്ട് സീസണ്‍-3’ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് പരീക്ഷാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നവംബര്‍ 22ന് അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പരീക്ഷ. 7 മുതല്‍ 12-ാം തരം വരെയുള്ള ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. NEET/JEE മത്സര പരീക്ഷാനുഭവം നല്‍കുന്ന എംസിക്യൂ അടിസ്ഥാനത്തിലാണ് പരീക്ഷ.

ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് റാങ്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്, ടാബ്, സ്മാര്‍ട്ട് വാച്ച് എന്നിവ സമ്മാനിക്കും. NEET/JEE എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് 100 ശതമാനം കോച്ചിംഗ് ഫീസ് സ്‌കോളര്‍ഷിപ്പും ലഭിക്കും. കൂടാതെ ഓരോ വിഭാഗത്തിലും 100-ാം റാങ്ക് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. പരീക്ഷയുടെ സിലബസും മുന്‍ ചോദ്യപേപ്പറുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കഴിഞ്ഞ വര്‍ഷം 500ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ടാലന്റ് ഹണ്ട് പരീക്ഷയ്ക്ക് ഈ വര്‍ഷം 1000ല്‍ കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. നവംബര്‍ 18 വരെയാണ് രജിസ്‌ട്രേഷന്‍. ഫലം ഡിസംബര്‍ 1ന് പ്രഖ്യാപിക്കും. രെജിസ്‌ട്രേഷന് www.targetglobalacademy.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0595332045 എന്ന നമ്പരില്‍ബന്ധപെടണമെന്നും സംഘാടകര്‍ അറിയിച്ചു.





