Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

‘കായലരികത്ത്’ നൊസ്റ്റാള്‍ജിക് മ്യൂസിക്കല്‍ നൈറ്റ്

റിയാദ്: മണ്‍മറഞ്ഞ ഇതിഹാസങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു നൊസ്റ്റാള്‍ജിക് മ്യൂസിക്കല്‍ നൈറ്റ് വേറിട്ട അനുഭവമായി. പ്രവാസി ഗായകന്‍ റൗഫ് ജി തൃശ്ശൂര്‍ മലയാളത്തിന്റെ ഇതിഹാസ സംഗീതജ്ഞരായ പി ഭാസ്‌കരന്‍ മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍, എം എസ് ബാബുരാജ്, കോഴിക്കോട് അബ്ദുല്‍ ഖാദര്‍, എച് മഹ്ബൂബ്, എല്‍ ആര്‍ ഈശ്വരി, പി ലീല, പി സുശീല തുടങ്ങിയവരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ സംഗീത വിരുന്നൊരുക്കി.

ജീവ കാരുണ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ പരിപാിെ ഉദ്ഘാടനം ചെയ്തു. സലീം ചാലിയം അധ്യക്ഷത വഹിച്ചു. സലീം വിപി (ആനങ്ങാടി), നിസാം കായംകുളം, ഷറഫു തേഞ്ഞിപലം, അബ്ദുല്‍ അസീസ് (ശിഫ അല്‍ ജസീറ), സലീം ബത്തേരി, സലീം ആര്‍ത്തിയില്‍, ആഷിഫ് ആലത്തൂര്‍, റഈസ് എടശേരി, റിയാസ് ബാബു മോങ്ങം, സിദ്ധീഖ് കല്ലൂപറമ്പന്‍, അസ്‌ലം പാലത്ത്, നാസര്‍ കല്ലറ, ഉമ്മര്‍ അമാനത്ത്, ഹമീദ് ജി ഫോര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മനാഫ് മണ്ണൂര് സ്വാഗതവും ബനൂജ് പൂക്കോടും പാടം നന്ദിയും പറഞ്ഞു. കാദര്‍ പൊന്നാനി, മുസമ്മില്‍ എം പി, സഈദ് കല്ലായി, ഷിറാസ് കൊല്ലം, റഷീദ് കായംകുളം എന്നിവര്‍ നേതൃത്വം നല്‍കി. വോയിസ് ഓഫ് കസവ് ഗായകരായ അമീര്‍ പാലത്തിങ്ങല്‍, അനസ് മാണിയൂര്‍, നിഷാദ് നടുവില്‍, ദില്‍ഷാദ് കൊല്ലം, ഷൗക്കത്ത് പന്നിയങ്കര, രാജി റെജിനോള്‍ഡ്, ജാസ്മിന്‍ കണ്ണൂര്‍, പാത്തു നിസാം ഇശല്‍ ആഷിഫ്, ഇബ്‌റ ഇബ്രാഹിം, ബീഗം നാസര്‍, കബീര്‍ എടപ്പാള്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സുബിന്‍ മലപ്പുറം ഹാര്‍മോണിയം, ബിജു തബലാ, സലിം വടക്കന്‍, സന്തോഷ് ജി എന്നിവര്‍ വിവിധ വാദ്യോപകരണങ്ങള്‍കൈകാര്യംചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top