റിയാദ്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ എം ഷാജി റിയാദിലെത്തി. സെപ്തംബര്‍ 15ന് റിയാദില്‍ നടക്കുന്ന തവനൂര്‍ മണ്ഡലം കെഎംസിസി സാംസ്‌കാരിക പരിപാടി ‘ഈലാഫ്-23’ല്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. തവനൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം അബ്ദുല്ലകുട്ടിയും റിയാദിലെത്തി. ഇരു നേതാക്കളെയും റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെഎംസിസി നേതാക്കള്‍ സ്വീകരിച്ചു.
സെന്‍ട്രല്‍കമ്മിറ്റി ്രപസിഡന്റ്് സി പി മുസ്തഫയുടെ നേതൃത്വത്തില്‍ തവനൂര്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് അലികുട്ടി കൂട്ടായി ഷാജി സാഹിബിനും കെ സി ലത്തീഫ് അബ്ദുള്ള കുട്ടി സാഹിബിനും ബൊക്ക നല്‍കി സ്വീകരിച്ചു. കെഎംസിസി നേതാക്കളായ വി കെ മുഹമ്മദ്, യാക്കൂബ് തില്ലന്‍കേരി. നൗഫല്‍ താനൂര്‍, മണ്ഡലം ഭാരവാഹികളായ സുധീര്‍. അബൂബക്കര്‍. യൂസഫ് എന്നിവരും സന്നിഹിതരായിരുന്നു.
വൈകീട്ട് 7ന് റിയാദ് എക്‌സിറ്റ് 18ലെ ദറത് അല്‍ മനാഖ വിശ്രമ കേന്ദ്രത്തില്‍ നടക്കുന്ന തവനൂര്‍ മണ്ഡലം കെഎംസിസിയുടെ സമ്മേളനത്തില്‍ നേതാക്കള്‍ പങ്കെടുക്കും. റിയാദിലെ പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഇശല്‍ രാവും അരങ്ങേറും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.