
മക്ക: ഹജ്ജ് സീസണിന് മുന്നോടിയായി സഊദി അറേബ്യയില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി. ഇതിനിടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച 18 പ്രവാസികള്‍ മക്കയില്‍ പിടിയിലായി. ഇഖാമ, നുസുക് കാര്‍ഡുകള്‍, ഹജ്ജ് ബ്രേസ്‌ലെറ്റുകള്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ചതിനാണ് ഇവരെ കസ്റ്റഡിയിലെുെത്തത്. പിടിയിലായവരില്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍ സ്വദേശികളാണെന്ന് മക്ക പൊലീസ് അറിയിച്ചു.

ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തട്ടിപ്പുകളും നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് സംഘം വലയിലായത്. ഇവരെ ചോദ്യം ചെയ്ത ശേഷം തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജ്ജ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അധികൃതരെ അറിയിക്കണം. അംഗീകൃത ഏജന്‍സികള്‍ വഴി മാത്രം ഹജ്ജ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






