
റിയാദ്: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയും അഭ്യന്തന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാമത് അനുസ്മരണ ദിനം ആചരിച്ച് കേളി കലാസാംസ്‌കാരിക വേദി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി കുടുംബവേദി സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ സീബ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേരള പോലീസിനെ നവീകരിക്കുന്നതിലും, ജനസൗഹൃദമാക്കുന്നതിലും, രാജ്യത്തെ ഏറ്റവും മികച്ച പോലീസ് ആക്കുന്നത്തിലും കോടിയേരി വഹിച്ച പങ്ക് അവിസ്മരണീയമാണ്. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുന്നതില്‍ അദ്ദേഹം കാണിച്ച മാതൃക മുന്നോട്ടുള്ള കുതിപ്പിന് എന്നും ഊര്‍ജ്ജം പകരുന്നതാണെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡന്റുമായ സെബിന്‍ ഇഖ്ബാല്‍, കേളി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, കുടുംബവേദി ട്രഷറര്‍ ശ്രീഷ സുകേഷ്, ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍ മലാസ് ഏരിയയില്‍ നിന്നും ഫൈസല്‍ കൊണ്ടോട്ടി, നൗഷാദ് കളമശ്ശേരി, സനയ അര്‍ബൈനില്‍ നിന്നും ഹരിദാസന്‍ എന്നിവര്‍ കോടിയേരിയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍ സ്വാഗതവും ജോസഫ് ഷാജി നന്ദിയും പറഞ്ഞു.






