റിയാദ്: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പടിഞ്ഞാറന്‍ പ്രവിശ്യയിലെ മക്കയില്‍ മിന്നലേറ്റ് നാലു പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സൗര്‍ മലയില്‍ ബുധാഴ്ച വൈകീട്ടാണ് ശക്തമായ മിന്നല്‍ അനുഭവപ്പെട്ടത്.
മക്കയിലെ മിസ്ഫലാ ജില്ലയുടെ ദക്ഷിണ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സൗര്‍ പര്‍വതത്തിന് 750 മീറ്റര്‍ ഉയരമുണ്ട്. മദീനയിലേക്ക് പ്രവാചകന്‍ പാലായനം ചെയ്ത വേളയില്‍ ഇവിടെയുളള ഗുഹയില്‍ അഭയം തേടിയിരുന്നു. അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുളള ഇവിടെ ധാരാളം തീര്‍ഥാടകര്‍ സന്ദര്‍ശിക്കുക പതിവാണ്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ച ഉടന്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.