വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഓണ്‍ലൈന്‍ സേവനം ഇല്ല: സൗദി ജവാസാത്

റിയാദ്: ആറു വയസ് പൂര്‍ത്തിയായാല്‍ വിരലടയാളം രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്). സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ നിര്‍ബന്ധമായും വിരലടയാളം രേഖപ്പെടുത്തണം.

എന്നാല്‍ സന്ദര്‍ശന വിസയില്‍ രാജ്യത്ത് കഴിയുന്നവര്‍ക്ക് വിരലടയാളം രേഖപ്പെടുത്തേണ്ട ആവശ്യമില്ല. അവര്‍ രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ വിരലടയാളം ശേഖരിക്കുന്നുണ്ട്. മാതാ പിതാക്കള്‍ വിസിറ്റിംഗ് വിസയിലെത്തിയതിന് ശേഷം ജനിക്കുന്ന കുട്ടികളുടെ വിരലടയാളവും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

വിദേശികള്‍, അവരുടെ ആശ്രിത വിസയില്‍ കഴിയുന്നവര്‍ എന്നിവരെല്ലാം വിരലടയാളം രേഖപ്പെടുത്തണം. എങ്കില്‍ മാത്രമേ അവര്‍ക്ക് ഓണ്‍ലൈന്‍ സേവനം ലഭ്യമാവുകയുളളൂവെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്് വ്യക്തമാക്കി.

 

Leave a Reply