അമേരിക്കന്‍ ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗം
നസ്‌റുദ്ദീന്‍ വി ജെ
റിയാദ്: സൗദി അറേബ്യയുടെ ലോക വീക്ഷണവും വിദേശ നയവും അവതരിപ്പിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുമ്മദ് ബിന്‍ സല്‍മാന്‍. മാനവികതയിലൂന്നിയ കാഴ്ചപ്പാടുകളാണ് രാജ്യത്തിന്റെ മുഖമുദ്ര എന്ന് പ്രഖ്യാപിക്കുന്ന നയമാണ് അമേരിക്കന്‍ ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ കിരീടാവകാശി പങ്കുവെച്ചത്.
സൗദി അബ്യേയുടെ നിലപാടും നയവും അറബ് ലോകത്ത് മാത്രമല്ല, ലോകം മുഴുവന്‍ ആകര്‍ഷിക്കുന്ന വിധം കിരീടാവകാശിയുടെ വാക്കുകള്‍ ചര്‍ച്ച ചെയ്യുകയാണ്. 93-ാമത് സൗദി ദേശീയ ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിമുഖത്തില്‍ പങ്കുവെച്ച സംഗതികള്‍ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ സൗദിയുടെ കരുത്തും ഭാവി നയപരിപാടികളുടെ കൃത്യമായ ദിശാബോധമാണ് വ്യക്തമാക്കുന്നത്.
ജങ്ങള്‍ സമഗ്രമായ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അവരുടെ പ്രതീക്ഷക്കനുസരിച്ച് ഉയരാനാണ് സൗദി അറേബ്യയെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രേരിപ്പിക്കുന്നത്. ആ ജനങ്ങളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യം സംരക്ഷിക്കും. അതു നിറവേറ്റുകയും ചെയ്യും. വെല്ലുവിളികളെ ഏറ്റവും മികച്ച അവസരങ്ങളാക്കി പരിവര്‍ത്തിക്കുക എന്നതിണ് ഭരണ സംവിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാജ്യ പുരോഗതിയുടെ വേഗത അതിവേഗം കുതിക്കുന്നത് ദൃശ്യമാണ്. വികസനം, ക്ഷേമം എന്നിവ ഒരു നിമിഷം പോലും നിലക്കാതെ തുടരും. വിഷന്‍ 2030 രാജ്യത്തിന്റെ സ്വപ്ന പദ്ധതിയാണ്. അതിന്റെ ലക്ഷ്യം കൈവരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ രൂപകല്പന ചെയ്യും. ഇസ്‌ലാമിക മൂല്യങ്ങളും തിരുഗേഹങ്ങളും രാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. അതിന് കോട്ടം സംഭവിക്കാതെയുളള വികസന പാതകളാണ് രാജ്യത്തിന്റെ നയമെന്ന പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.
സമാധാനമാണ് ലോകം ആഗ്രഹിക്കുന്നത്. കലുക്ഷിതമായ സാമൂഹിക അന്തരീക്ഷവും യുദ്ധങ്ങളും ആവശ്യമില്ല. ആരെങ്കിലും അണുവായുധം ഉപയോഗിച്ചാല്‍ അത് ലോക ജനതയോടുളള യുദ്ധവും യുദ്ധ പ്രഖ്യാപനവുമാണ്. ലോക രാജ്യങ്ങള്‍ മറ്റൊരു ഹിരോഷിമ സൃഷ്ടിക്കാനോ സാക്ഷിയാകാനോ താത്പര്യമുളളവരല്ല. ഒരു ലക്ഷം ജനങ്ങളെ ഇല്ലാതാക്കുക എന്നത് ലോകത്തോട് യുദ്ധ പ്രഖ്യാപനമല്ലാതെ മറ്റെന്താണ്?
ഇറാന്‍ ആണവായുധം കരസ്ഥമാക്കിയാല്‍ സൗദിയും ആണവായുധം നേടും. എന്നാല്‍ ആണവായുധം നേടാനുളള ഏതൊരു രാജ്യത്തിന്റെയും ശ്രമം അങ്ങേയറ്റം മോശം പ്രവണതയാണ്. മാത്രമല്ല ആണവായുധം നേടാനുളള ശ്രമം പാഴാണെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ചൈനയുടെ മധ്യസ്ഥത്‌യല്‍ സൗദി-ഇറാന്‍ ചര്‍ച്ച നയതന്ത്ര ബന്ധത്തില്‍ ഗുണകരമായ മാറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. പശ്ിചമേഷ്യയുടെ സ്ഥിരത, സുരക്ഷ എന്നിവ സുപ്രധാനമാണ്. അതുകൊണ്ടുതന്നെ സൗദി-ഇറാന്‍ ബന്ധം ഏറ്റവും മികച്ച നിലയില്‍ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്.
സൗദി അറേബ്യയുടെ അയല്‍ രാജ്യമാണ് യമന്‍. ഭാഷയും സംസ്‌കാരവും സമാനമാണ്. എക്കാലത്തും യമന് മികച്ച പിന്തുണ നല്‍കിയ രാജ്യമാണ് സൗദി അറേബ്യ. അതുകൊണ്ടുതന്നെ ഷ്ട്രീയ പരിഹാരമാണ് യമനില്‍ ആവശ്യം. അതിന് ആവശ്യമായ പിന്തുണ തുടരും. സൗദി അറേബ്യ വികസിക്കുന്നതോടൊപ്പം പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളും വികസിക്കണം. അതിന് എല്ലാ രാജ്യങ്ങള്‍ക്കും സുരക്ഷിതത്വവും സ്ഥിരതയും ഉണ്ടാകണമെന്നാണ് രാജ്യത്തിന്റെ നിലപാാടെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.
സൗദി അറേബ്യയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി 2016 ഏപ്രില്‍ 16ന് പ്രഖ്യാപിച്ച വിഷന്‍ 2030 ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇത് ലക്ഷ്യം കാണുന്നതോടെ വിഷന്‍ 2040 പദ്ധതി പ്രഖ്യാപിക്കും. അതിനുളള ആസൂത്രണങ്ങള്‍ നടന്നുവരുകയാണ്.
ഈ നൂറ്റാണ്ടില ഏറ്റവും മികച്ച വിജയമാണ് സൗദി അറേബ്യ കൈവരിച്ചിട്ടുളളത്. 2022ല്‍ നാലു കോടി സന്ദര്‍ശകരാണ് സൗദിയിലെത്തിയത്. 2030 ആകുന്നതോടെ വര്‍ഷം 15കോടി വിനോദ സഞ്ചാരികളെ രാജ്യത്ത് ഏത്തിക്കാന്‍ കഴിയുന്ന വിധമാണ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കുതിക്കുന്നത്, ടൂറിസം വ്യവസായത്തില്‍ രാജ്യം വന്‍ നിക്ഷേപങ്ങളാണ് നടത്തുന്നത്.
ലോക സമ്പദ് ഘടനയില്‍ സുപ്രധാന രാജ്യമായി സൗദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യം. രാജ്യാന്തര തലത്തില്‍ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ഇടം നേടാനുളള ആസൂത്രണങ്ങളാണ് രാജ്യം സ്വീകരിച്ചിട്ടുളളത്. ജി20 രാജ്യങ്ങളില്‍ ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ച രാജ്യം സൗദി അറേബ്യയാണ്. നടപ്പുവര്‍ഷം പെട്രോളിതര മേഖലയില്‍ ജി20 രാജ്യങ്ങളില്‍ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്ക് സൗദി അറേബ്യക്കായിരിക്കും. സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയും സൗദിയുമാണ് മത്സര രംഗത്തുളളതെന്നും പ്രിന്‍സ് മുുമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി വന്‍ മുന്നേറ്റത്തിന് ഇടയാക്കും. ഉഭയകക്ഷി സൗഹൃദം കൂടുതല്‍ ശക്ദമാകും. വാണിജ്യ ആവശ്യങ്ങളും ചരക്കു നീക്കങ്ങളും വേഗത്തിലാകും. സമയ ദൈര്‍ഘ്യം കുറയുന്നതോാടെ പണം ലാഭിക്കാന്‍ സാമ്പത്തിക ഇടനാഴി വഴിയൊരുക്കും. എണ്ണ വിപണിയുടെ സുസ്ഥിരത സൗദി അറേബ്യയുടെ ഉത്തരവാദിത്തം കൂടിയാണ്. ഡിമാന്റും സപ്ലൈയുമാണ് രാജ്യത്തിന്റെ പേട്രോളിയം നയം രൂപീകരിക്കുന്നതിന് സ്വീകരിക്കുന്നത്,
ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം. എക്കാലത്തെയും സൗദിയുടെ നിലപാടാണിത്. ഏഴു പതിറ്റാണ്ടായി തുടരുന്ന നിലപാടില്‍ മാറ്റമില്ല. ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ ഇസ്രായിലുമായി നയതന്ത്രബന്ധം അസാധ്യമാണ്. പ്രശ്‌ന പരിഹാരത്തിന് സൗദി അറേബ്യ ചര്‍ച്ചകളും ശ്രമങ്ങളും തുടരുകയാണ്. ഫലസ്തീന്‍ ജനതയുടെ ജീവിതം സുരക്ഷിതമാകണം. നിര്‍ഭയമായി ജീവിക്കാന്‍ കഴിയുന്ന സ്വതന്ത്ര രാഷ്ട്രമാണ് ആവശ്യം.
ഇസ്രായേുമായി നയതന്ത്രബന്ധത്തിന് ചര്‍ച്ചകള്‍ തുടരും. അമേരിക്ക പിന്തുണച്ചാല്‍ സൗദി- ഇസ്രാ്യയല്‍ കരാര്‍ യാഥാര്‍ത്ഥ്യമാകും. ഇസ്രായേല്‍-സൗദി നയതന്ത്രബന്ധത്തിന് അമേരിക്ക നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. കരാര്‍ സാധ്യമാക്കാന്‍ ബൈഡന്‍ സര്‍ക്കാരിന് നിര്‍ണായക സഹായം ചെയ്യാന്‍ കഴിയും. നിലവില്‍ ഇസ്രായിലുമായി സൗദി അറേബ്യക്ക് ബന്ധമില്ല. ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ഉടമ്പടി സാധ്യമാക്കാന്‍ ജോ ബൈഡന്‍ സര്‍ക്കാര്‍ വിജയിച്ചാല്‍ ഇസ്രായേലുമായി സൗദി നയതന്ത്ര ബന്ധം തുടങ്ങും.
പ്രസിഡന്റ് ജോ ബൈഡനുമായും അമേരിക്കയുമായും സൗദി അറേബ്യ മികച്ച സൗഹൃദമാണ് പുലര്‍ത്തുന്നത്. സുശക്തമായ സുരക്ഷാ ബന്ധവും ഇരു രാജ്യങ്ങങ്ങളും തമ്മില്‍ പുലര്‍ത്തുന്നുണ്ട്. ഉസാമ ബിന്‍ ലാദിന്‍ സൗദിയുടെയും അമേരിക്കയുടെയും ശ്രത്രുവായി പ്രവര്‍ത്തിച്ചിരുന്നു. സൗഹൃദം തകര്‍ക്കാനും ബന്ധം വഷള്രാക്കാനും ഉസാമ ബിന്‍ ലാദിന്‍ പദ്ധതി തയ്യാറാക്കിയെന്നും കിരീടാവകാശി പറഞ്ഞു.
ഉകൈന്‍-റഷ്യ സംഘര്‍ഷം എത്രയും വേഗം പരിഹരിക്കുന്നതിന് സൗദി അറേബ്യ പരമാവധി ശ്രമങ്ങളാണ് നടത്തുന്നത്. ഇരു രാജ്യങ്ങളുമായി ഊഷ്മള നയതന്ത്ര ബന്ധമാണ് നിലനിര്‍ക്കുന്നത്. ചൈനയുമായി എല്ലാ മേഖലയിലും ആശയ വിനിമയം നടത്തുന്നുണ്ട്. ചൈന ദുര്‍ബലമായാല്‍ അമേരിക്ക ഉള്‍പ്പെടെ ലോക രാജ്യങ്ങള്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.