റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഈദ് ഇശല്‍ സംഗീത വിരുന്നൊരുക്കി. മലാസ് ചെറിസ് ഓഡിറ്റോറിയത്തില്‍ സംഗീതവും നൃത്തനൃത്യങ്ങളും അരങ്ങേറി. സാംസ്‌കാരിക സമ്മേളനത്തില്‍ കോഓര്‍ഡിനേറ്റര്‍ പിഎസ് കോയ ചേലേമ്പ്ര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. എയര്‍ ഇന്ത്യ റിയാദ് എയര്‍പോര്‍ട്ട് മാനേജര്‍ വിക്രം ഉഭ ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ ലക്ഷ്യവും സേവനങ്ങളും ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട് വിവരിച്ചു. ഡോ. ജയചന്ദ്രന്‍, ജോസഫ് അതിരുങ്ക,ല്‍ ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ദുല്‍ അസീസ് പവിത്ര, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, സിദ്ധിഖ് തുവ്വൂര്‍, അഷ്‌റഫ് ചേലേമ്പ്ര, സൗദി പ്രൗരപ്രമുഖ സാറ ഫഹദ്, യൂസഫ് കാക്കഞ്ചേരി, കെ കെ സൈദലവി, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല്‍ സലിം ആര്‍ത്തിയില്‍, നാസര്‍ ലെയ്‌സ്, സുബൈര്‍ കുമ്മിള്‍, ഡാനി ഞാറക്കല്‍, ടോം സി മാത്യു ചാമക്കാലായില്‍, നൂറുദ്ധീന്‍, സജീര്‍ ഖാന്‍ ചിതറ, ഷാനവാസ് വെമ്പിളി, സുധീര്‍ കുമ്മിള്‍ നവോദയ, സുധീര്‍ പാലക്കാട്, നൗഫല്‍ വി പി, നബീല്‍ മുഹമ്മദ്, അജ്‌ന, ബാബു പൊറ്റെക്കാട്, ഉണ്ണികൃഷ്ണന്‍ കൊല്ലം, സജീര്‍ സലിം പൂവാര്‍, സനല്‍ ഹരിപ്പാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
എസ് എസ് എല്‍ സി ക്കും പ്ലസ് ടു വിനും വിജയിച്ച ജിഎംഫ് അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകനായ സിദ്ധിഖ് തുവ്വൂര്‍, മജീദ് ചിങ്ങോലി, ഷാജി മഠത്തില്‍, പിഎസ് കോയ ചേലേമ്പ്ര, ഷാജഹാന്‍ കാഞ്ഞിരപ്പള്ളി എന്നിവര്‍ക്ക് ഗള്‍ഫ് മലയാളി ഫെഡറേഷന്റെ സ്‌നേഹാദരവ് സമ്മാനിച്ചു.
കലാപരിപാടികള്‍ക്ക് കുഞ്ഞിമുഹമ്മദ്, റഹിം, സത്താര്‍ മാവൂര്‍, നിഷ ബിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നിന് നേതൃത്വം നല്‍കി. സീബ സലിം വയലിന്‍ പ്രകടനവും അരങ്ങേറി. ആശ സലിം, ഷഫ്‌ന, ടിനു ആന്റണി എന്നിവര്‍ അവതരണ ഗാനം ആലപിച്ചു. ജനറല്‍ സെക്രട്ടറി ഷെഫീന സ്വാഗതവും ഷാജഹാന്‍ കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.