റിയാദ്: വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ ദിനത്തോടനുബന്ധിച്ചു റിയാദ് സിറ്റി കലാലയം സാംസ്‌കാരിക വേദി ‘മാങ്കോസ്റ്റിന്‍’ എന്ന പേരില്‍ ചര്‍ച്ച സംഗമം സംഘടിപ്പിച്ചു.വൈക്കം മുഹമ്മദ് ബഷീര്‍ വിട പറഞ്ഞു മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും ആഖ്യാനങ്ങള്‍ക്കും സാമൂഹിക പ്രസക്തിയുണ്ടെന്ന് കാലം തെളിയിക്കുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് മലയാള സാഹിത്യത്തിന്റെ ഉമ്മറക്കോലായില്‍ ബഷീര്‍ ഒഴിച്ചിട്ട ചാരുകസേര ഇപ്പോഴും പകരക്കാരനില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്.
ബഷീര്‍ സാഹിത്യത്തിന്റെ സാമൂഹിക സ്വാധീനം, പ്രകൃതിയോടുള്ള ബഷീറിന്റെ കാഴ്ചപ്പാട്, ബഷീറിന്റ ദാര്‍ശനികത എന്നീ വിഷയങ്ങള്‍ ജയന്‍ കൊടുങ്ങല്ലുര്‍, ഷാഫി മാസ്റ്റര്‍, ഷഫീക് സിദ്ധീഖി വണ്ടൂര്‍ എന്നിവര്‍ അവതരിപ്പിച്ചു. ഇബ്രാഹിം ബാദ്ഷ മോഡറേറ്റര്‍ ആയിരുന്നു. ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സിറ്റി ചെയര്‍മാന്‍ നൗഷാദ് സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ വാഹിദ് സഖാഫി സ്വാഗതവും ഇബ്രാഹിം റഫീഖ് നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.