ജിദ്ദ: തിരുവനന്തപുരം സ്വദേശികളും മത്സ്യബന്ധന തൊഴിലാളികളുമായ നാലു മലയാളി പ്രവാസികള്‍ ദുരിത പര്‍വ്വം കടന്ന് നാട്ടിലെത്തി. ജിദ്ദയ്ക്കു സമീപ പ്രദേശമായ അല്‍ലൈസിനടുത്തുള്ള വസ്‌ക്കയില്‍ മത്സ്യബന്ധന വിസയില്‍ വന്നു ദുരിതത്തിലായ നാലംഗ സംഘം ജിദ്ദ ഒഐസിസി യുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സാമൂഹ്യക പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് നാടണഞ്ഞത്.
ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സ്‌പോണ്‍സറും ഇടനിലക്കാരനും ചേര്‍ന്ന് ഇക്കാമയും താമസ സൗകര്യങ്ങളും നിഷേധിച്ചു. നാലു മാസത്തെ ദുരിത ജീവിതത്തിന് ശേഷം ഇവര്‍ ജിദ്ദയിലെത്തി. നാട്ടുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ റഷീദ് തിരുവനന്തപുരം അഭയം നല്‍കുകയും ഡോ. ശശി തരൂര്‍ എം പി യുടെ ഇടപെടലിനെ തുടര്‍ന്ന് ജിദ്ദ ഒഐസിസി ഹെല്‍പ്പ് ഡെസ്‌കില്‍ എത്തുകയും ചെയ്തു. അലി തേക്കുതോട്, ഷമീര്‍ നദ്‌വി എന്നിവര്‍ കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍ വിഷയം എത്തിച്ചു.
ഷമീര്‍ നദ്‌വിയുടെ ഇടപെടലിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ ഇക്കാമയും ഫൈനല്‍ എക്‌സിറ്റും നല്‍കാന്‍ തയ്യാറാവുകയായി. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വെല്‍ഫെയര്‍ കോണ്‍സുല്‍ കമലേഷ് മീണ, വൈസ് കോണ്‍സുല്‍ സതീഷ് തുടങ്ങിവരുടെ ഇടപെടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായകമായി.
നാലംഗ സംഘത്തെ ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് വിമാനത്താവളത്തില്‍ ഒഐസിസി വെസ്‌റ്റേണ്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍, ജനറല്‍ സെക്രട്ടറി അസ്ഹാബ് വര്‍ക്കല, ഹെല്‍പ്പ് ഡെസ്‌ക് കണ്‍വീനര്‍ അലി തേക്കുതോട്, തിരുവനന്തപുരം ജില്ല പ്രസിഡന്റ് ഷമീര്‍ നദ്‌വി എന്നിവര്‍ ചേര്‍ന്ന് യാത്രയാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.