ഇടയന്‍മാരെ തേടി മരുഭൂയാത്ര; റമദാന്‍ കിറ്റ് വിതരണം ചെയ്ത് ജിഎംഎഫ്

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) മരുഭൂമിയില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. ജനാദ്രിയ മരുഭൂമിയിലെ ഇടയ കേന്ദ്രങ്ങള്‍ തേടി ജിഎംഎഫ് പ്രവര്‍ത്തകരാണ് കിറ്റ് വിതരണം ചെയ്തത്. ബെസ്റ്റ് കാര്‍ഗോ സ്‌പോണ്‍സര്‍ ചെയ്ത കിറ്റുകളാണ് ആദ്യ ദിവസം വിതരണം ചെയ്തത്. തുമാമ കേന്ദ്രീകരിച്ച് റോഡ് അറ്റകുറ്റപ്പണി ചെയ്യുന്ന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലും കിറ്റ് വിതരണം ചെയ്തു.

കിറ്റു വിതരണോദ്ഘാടനം ജിഎംഎഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം മജീദ് ചിങ്ങോലി ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ റാഫി പാങ്ങോട് ആശംസകള്‍ നേര്‍ന്നു. കിറ്റു വിതരണം തുടരുമെന്നും ആവശ്യക്കാരെ കണ്ടെത്തിഅവരുടെ കൈകളില്‍ റമദാന്‍ കിറ്റ് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ഷാജി മഠത്തില്‍, സുബൈര്‍ കുമ്മിള്‍, ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, സനില്‍കുമാര്‍ ഹരിപ്പാട്, അഷ്‌റഫ് ചേലാമ്പ്ര, വനിതാ പ്രതിനിധികളായ മുന്ന, ഷംല, ഷഫീന, ആലിയ എന്നിവര്‍ സന്നിഹിതരായിരുന്നു. മരുഭൂമിയിലെ ജനകീയ ഇഫ്താര്‍ മാര്‍ച്ച് 31ന് നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

Leave a Reply