Sauditimesonline

1 alif
ക്യാമ്പസില്‍ ഹരിതവസന്തം; പരിസ്ഥിതി ദിനത്തില്‍ മാതൃകയായി അലിഫ് സ്‌കൂള്‍

യാരാ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ടീച്ച് നെക്സ്റ്റ് ഡിജിറ്റല്‍ ക്ലാസ്സ്‌റൂം

റിയാദ്: ടീച്ച് നെക്സ്റ്റ് ഡിജിറ്റല്‍ ക്ലാസ്സ്‌റൂം പദ്ധതി സൗദി അറേബ്യയിലെ റിയാദില്‍ പ്രവര്‍ത്തിക്കുന്ന യാരാ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടപ്പിലാക്കി. ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മികച്ച സംവിധാനമാണ് ടീച്ച് നെക്‌സ്റ്റ്. ക്ലാസ് മുറികള്‍ രസകരമായി പഠനത്തിന് വിനിയോഗിക്കുന്ന രീതിയാണിത് ടീച്ച് നെക്‌സ്റ്റ് അവലംബിക്കുന്നത്. നിരവധി പുരസ്‌കാരങ്ങളും ടീച്ച് നെക്‌സ്റ്റ് നേടിയിട്ടുണ്ട്.

മാറിവരുന്ന വിദ്യാഭ്യാസ പാഠ്യപദ്ധതികള്‍, വിദ്യാഭ്യാസ രംഗത്തെ ലോകോത്തര ട്രെന്റുകള്‍, അതിനനുസരിച്ച് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നതാണ് ടീച്ച് നെക്സ്റ്റിന്റെ ലക്ഷ്യം. പഠനം ആസ്വാദ്യകരമായ അനുഭവമാക്കാന്‍ കഴിയുന്ന വിധമാണ് ടീച്ച് നെക്‌സറ്റ് വിഭാവന ചെയ്തിട്ടുളളത്. ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി), ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍സിഎഫ്), നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണ്ണയം (സിസിഇ) തുടങ്ങിയവയുടെ സ്വാശീകരണവും ടീച്ച് നെക്സ്റ്റിന്റെ പ്രത്യേകതയാണ്. കെ ജി മുതല്‍ സീനിയര്‍ സെക്കന്ററി വരെയുള്ള എല്ലാ ക്ലാസ്സ്മുറികളിലും ടീച്ച്‌നെക്സ്റ്റ് നടപ്പിലാക്കിയിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top