അഫ്‌സല്‍ കായംകുളം
ഹായില്‍: ‘വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയുടെ വെളിച്ചം’ എന്ന പ്രമേയത്തില്‍ നടക്കുന്ന റമദാന്‍ കാംമ്പയിന്റെ ഭാഗമായി ഗ്രാന്‍ഡ് ഇഫ്ത്താര്‍ സംഘടിപ്പിച്ചു. ഹായില്‍ ബര്‍സാനിലെ അല്‍മാസ് റിസോര്‍ട്ടില്‍ നടന്ന ഇഫ്താറില്‍ ആയിരകണക്കിന് ആളുകള്‍ പങ്കെടുത്തു.
സ്‌നേഹ സംഗമം ഐ സി എഫ് മദീന പ്രൊവിന്‍സ് പ്രതിനിധി അബ്ദുല്‍ ഹമിദ് സഖാഫി കാടാച്ചിറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ പ്രസിഡന്‍ന്റ് ബഷീര്‍ സഅദി കിന്നിംഗാര്‍ അദ്ധ്യക്ഷ്യത വഹിച്ചു.
മുനീര്‍ സഖാഫി റമദാന്‍ സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ചാന്‍സ അബ്ദുല്‍ റഹ്മാനെ ചടങ്ങില്‍ ആദരിച്ചു. അഫ്‌സല്‍ കായംകുളം പ്രമേയ പ്രഭാഷണം നടത്തി. ബഷീര്‍ മാള, മനോജ് സിറ്റിഫ്‌ളവര്‍, അബ്ദുല്‍ സത്താര്‍ പുന്നാട്, നിസാം അലി അല്‍ ഹബിബ്, ഇബ്രാഹിം കൂട്ടി ബുനയ്യ, റജീസ് ഇരിട്ടി, ഖൈദര്‍ അലി, ഫാറൂഖ് കൊടുവള്ളി, റിയാസ് ബര്‍സാന്‍ എന്നിവര്‍ പങ്കെടുത്തു. ബഷീര്‍ നെല്ലളം സ്വാഗതവും, ഷെഫിക്ക് ബര്‍സാന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
