തിരുവനന്തപുരം: കേളി കലാസാംസ്‌കാരിക വേദിയുടെ റോദ ഏരിയയിലെ ഗുര്‍ണാഥ യൂണിറ്റ് അംഗമായിരുന്ന തിരുവനന്തപുരം കണിയാപുരം സ്വദേശി ഷജീര്‍ മുഹമ്മദ് ബഷീറിന് ചികിത്സാ സഹായം കൈമാറി. കഴിഞ്ഞ എട്ട് വര്‍ഷമായി റിയാദില്‍ െ്രെഡവറായി ജോലി ചെയ്തിരുന്ന ഷജീര്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് തുടര്‍ ചികിത്സ തേടി നാട്ടിലാണ്.
സഹപ്രവര്‍ത്തകരായ ഗുര്‍ണാഥാ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ കേളി റോദ ഏരിയാ അംഗങ്ങളും കേന്ദ്ര കമ്മറ്റിയും സമാഹരിച്ച തുകയുമാണ് കൈമാറിയത്. കണിയാപുരത്ത് ഷജീറിന്റെ വസതിയില്‍ കേളി രക്ഷാധികാരി അംഗമായിരുന്ന സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
മംഗലപുരം സിപിഐഎം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഫണ്ട് കൈമാറി. ലോക്കല്‍ സെക്രട്ടറി കെ.സോമന്‍, പ്രവാസി സംഘം തിരുവനന്തപുരം ജില്ല സെക്രട്ടറി ബിഎല്‍ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. അനില്‍കുമാര്‍ കേശവപുരം സ്വാഗതവും പ്രവാസിസംഘം മംഗലപുരം ഏരിയ പ്രസിഡന്റ് അഡോള്‍ഫ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.