റിയാദ്: വേനല്‍ അവധി തുടങ്ങിയതോടെ ഗള്‍ഫ് നാടുകളിലെ വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിച്ചു. ജിസിസി രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ അവധിയും പ്രഖ്യാപിച്ചതോടെയാണ് വിമാനത്താവളങ്ങള്‍ നിറഞ്ഞ് കവിയാന്‍ തുടങ്ങിയത്. നാല് ദിവസം പെരുന്നാള്‍ അവധിയും രണ്ട് ദിവസം വാരാന്ത്യ അവധിയും ഉള്‍പ്പെടെ വിദേശയാത്രക്കൊരുങ്ങുന്നവരും ഏറെയാണ്. അതു:െകാണ്ടുതന്നെ സൗദി അറേബ്യ ഉള്‍പ്പെടെയുളള വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിച്ചു. ഹജ് നിര്‍വഹിക്കാന്‍ വിദേശ തീര്‍ഥാടകര്‍ കൂടുതല്‍ എത്തിതുടങ്ങുന്നതോടെ ജിദ്ദ, മദീന, തായിഫ് എയര്‍പോര്‍ട്ടുകളിലും തിരക്ക് പതിന്മടങ്ങ് വര്‍ധിക്കും.
അതിനിടെ ദുബൈ വിമാനത്താവളത്തില്‍ വന്‍ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ജൂണ്‍ 20 മുതല്‍ ജൂലൈ 3 വരെ 35 ലക്ഷത്തിലധികം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദിവസവും ശരാശരി 2.52 ലക്ഷം യാത്രക്കാരെയാണ് ദുബായ് വിമാനത്താവളം പ്രതീക്ഷിക്കുഞത്. ജൂണ്‍ 23 മുതല്‍ 25 വരെയാണ് ഏറ്റവും കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നത്. ബലിപെരുന്നാളിന് ശേഷം അവധി കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ തിരക്കും വര്‍ദ്ധിക്കും. ജൂലൈ രണ്ടിന് മൂന്ന് ലക്ഷത്തിലധികം യാത്രക്കാരെ ദുബൈ വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. തിരക്കേറുന്നതിന് അനുസരിച്ച് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും.
എമിറേറ്റ്‌സ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹോം ചെക്ക് ഇന്‍, ഏര്‍ലി ചെക്ക് ഇന്‍, സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈയിലും അജ്മാനിലും എമിറേറ്റ്‌സിന് സിറ്റി ചെക്ക് ഇന്‍ സംവിധാനങ്ങള്‍ യാത്രക്കാര്‍ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഫ്‌ലൈ ദുബൈ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പെത്തണം. മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പാണ് എത്തേണ്ടത്. സമയം ലാഭിക്കാന്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തം.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവരില്‍ 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പാസ്!പോര്‍ട്ട് കണ്‍ട്രോള്‍ നടപടികള്‍ എളുപ്പത്തിലാക്കാന്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കണം. യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ ഏറ്റവും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അറിയുന്നത് കാലതാമസം ഒഴിവാക്കും. ഓരോ എയര്‍ലൈന്‍സും അനുവദിക്കുന്ന ഭാരത്തിനനുസരിച്ച് ലഗേജുകള്‍ ക്രമീകരിക്കുന്നത് കൗണ്ടറില്‍ വേഗം നടപടി ക്രമം പൂര്‍ത്തിയാക്കാന്‍ സഹായിക്കും. ലഗേജുകളിഫ അനുമതിയില്ലാത്ത സ്‌പെയര്‍ ബാറ്ററികളും പവര്‍ ബാങ്കുകളും ളയര്‍പോര്‍ട്ടിലെത്തി ചെക് ഇന്‍ സമയം മാറ്റാന്‍ അവസരം നല്‍കാതെ നേരത്തെ ഹാന്റ് ബാഗില്‍ സൂക്ഷിച്ചാല്‍ സമയ നഷ്ടം ഒഴിവാക്കാം.
സീസണ്‍ തുടങ്ങിയതോടെ വിമാന കമ്പനികള്‍ അമിത വിമാന ടിക്കറ്റ് നിരക്കാണ് ഏര്‍പ്പെടുത്തിയിട്ടുളളതെങ്കിലും സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവില്ല. ഓരോ യാത്രക്കാരനും ചെക് ഇന്‍ ചെയ്യുന്ന വേളയില്‍ അനാവശ്യമായി സമയം പാഴാക്കാന്‍ ഇടവരുത്തരുതെന്ന് മിക്കവാറും എല്ലാ എയര്‍പോര്‍ട്ടുകളും യാത്രക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.