തിരുവനന്തപുരം: നോര്‍ക്ക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ലാഗ്വേജില്‍ OET, IELTS കോഴ്‌സുകളിലെ പുതിയ ബാച്ചുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യു.കെ.യിലെ ആരോഗ്യ മേഖലയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടന്നു വരുന്ന റിക്രൂട്ട്‌മെന്റില്‍ ജോലി ലഭിക്കാന്‍ കോഴ്‌സുകള്‍ സഹായിക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.nifl.norkaroots.org എന്ന വെബ്‌സൈറ്റിലെ course registration ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. നഴ്‌സിങ്ങില്‍ ബിരുദമുള്ളവര്‍ക്കും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കുമാായാണ് പുതിയ ബാച്ച്. ബി.പി.എല്‍ വിഭാഗത്തിനും എസ് .സി ,എസ്. ടി വിഭാഗത്തിനും പഠനം പൂര്‍ണമായും സൗജന്യമായിരിക്കും. മറ്റുള്ളവര്‍ 25 ശതമാനം ഫീസ് അടച്ച് പരിശീലനം നേടാം.
+9179073 23505 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെട്ടാല്‍ വിശദാംശങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.