റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മുന്‍ അംഗങ്ങള്‍ ഒത്തുചേരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലുളള പ്രവര്‍ത്തകരുടെ സംസ്ഥാന കുടുംബ സംഗമം സെപ്റ്റംബര്‍ 17ന് നിലമ്പൂരില്‍ നടക്കും.
പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിര താമസമാക്കിയ കേളിയുടെ പ്രവര്‍ത്തകരും കുടുംബങ്ങളും പരസ്പരം പരിചയപെടുന്നതിനും കേളി നാട്ടില്‍ നടപ്പാകുന്ന വിവിധ പദ്ധതികളില്‍ പങ്കാളികളാക്കുന്നതിനുമാണ് പ്രഥമ കുടുംബസംഗമം. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. അവധിയില്‍ നാട്ടിലുള്ള കേളി അംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിന് സംഘാടക സമിതി രൂപീകരിച്ചു. നിലമ്പൂരിലെ കെഎസ്‌കെടിയു മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കേളി മുന്‍ രക്ഷാധികാരി സമിതി അംഗം എന്‍എ ജോണ്‍ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രന്‍ ആനവാതില്‍ അധ്യക്ഷത വഹിച്ചു. കേളി മുന്‍ ഭാരവാഹികളായ റഷീദ് മേലേതില്‍, ഗോപിനാഥന്‍ വേങ്ങര, അലി പട്ടാമ്പി, അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടകസമിതി ഭാരവാഹികളായി ചെയര്‍മാന്‍ ഗോപിനാഥന്‍ വേങ്ങര, വൈസ് ചെയര്‍മാന്‍മാര്‍ എന്‍എ ജോണ്‍, മുഹമ്മദ്കുഞ്ഞ് വള്ളിക്കുന്നം, കണ്‍വീനര്‍ ഷൗക്കത്ത് നിലമ്പൂര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ പ്രിയേഷ് കുമാര്‍, ഉമ്മര്‍കുട്ടി, ട്രഷറര്‍ റഷീദ് മേലേതില്‍ എന്നിവരെയും, വിവിധ സബ്കമ്മിറ്റികളെയും ജില്ലാ കോര്‍ഡിനേറ്റര്‍മാരെയും യോഗം തെരഞ്ഞെടുത്തു. ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.