Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

വസുദൈവ കുടുംബകം ആഹ്വാനം ചെയ്ത് യോഗ സെമിനാര്‍

റിയാദ്: ഒന്‍പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ‘യോഗ ഫോര്‍ വസുദൈവ കുടുംബകം’ എന്ന പ്രമേയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിലായിരുന്നു അന്താരാഷ്ട്ര സെമിനാര്‍.

ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ അധ്യക്ഷത വഹിച്ചു. എസ്‌വ്യാസ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പത്മശ്രീ ഗുരുജി ഡോ. എച്ച്.ആര്‍.നാഗേന്ദ്ര, എസ് വ്യാസ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലറും ഡയറക്ടറുമായ ഡോ. മഞ്ജുനാഥ് ശര്‍മ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ഡോ. ഡേവിഡ് ഫ്രോലി (അമേരിക്കന്‍ വേദിക് ഇന്‍സ്റ്റിറ്റിയൂട്ട), ഡോ. എ.കെ.മുരുകന്‍ (സീനിയര്‍ സയന്റിസ്റ്റ് മോളിക്യുലാര്‍ ഓങ്കോളജി, കെ.എഫ്.എസ്.എച്ച്.ആര്‍.സി), ഡോ.കെ. മായാറാണി സേനന്‍, (എസവ്യാസ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി സ്‌കോളര്‍), നാഷണല്‍ ഗാര്‍ഡ്‌സ് മന്ത്രാലയത്തിലെ ഫാമിലി മെഡിസിന്‍ ഫിസിഷ്യന്‍ ഡോ. അന്‍വര്‍ ഖുര്‍ഷിദ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

ആരോഗ്യം, യോഗ, ആയുര്‍വേദം എന്നീ മേഖലകളിലെ ഏറ്റവും പുതിയ ഗവേഷണങ്ങള്‍, കാന്‍സര്‍ ചികിത്സ, സൈക്കോസോമാറ്റിക് രോഗങ്ങളില്‍ യോഗയുടെ ഫലപ്രാപ്തി, ഹൃദ്രോഗവും യോഗയും പ്രമേഹവും യോഗയും തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

പരിപാടിയില്‍ എംബസി ഉദ്യോഗസ്ഥര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, വിവിധ രാജ്യങ്ങളിലെ നയതന്ത്രഞ്ജര്‍ എന്നിവര്‍ പങ്കെടുത്തു. വിശിഷ്ടാതിഥികള്‍ക്കു അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാനും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എന്‍. രാം പ്രസാദും പ്രശംസാ ഫലകം സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top