റിയാദ്: പാര്‍ക്കില്‍ സൃഹൃത്തിനൊപ്പം വിശ്രമിക്കുന്നതിനിടെ അക്രമികളുടെ കുത്തേറ്റ് മരിച്ച മലയാളിയുടെ മയ്യിത്ത് ജൂണ്‍ 20ന് റിയാദില്‍ ഖബറടക്കും. തൃശൂര്‍ പെരിങ്ങോട്ടുകര കാരിപ്പംകുളം അഷ്‌റഫിന്റെ മയ്യിത്ത് നസിം ഖബര്‍ സ്ഥാനില്‍ ഖബറടക്കും. അസര്‍ നമസ്‌കാരത്തിന് ശേഷം എക്‌സിറ്റ് 15ലെ അല്‍ റാജി മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷമാകും ഖബറടക്കമെന്ന് ഐസിഎഫ് സാന്ത്വനം വിംഗ് അറിയിച്ചു.
സൗദേശി പൗരന്റെ വീട്ടില്‍ ഹൗസ് ഡ്രൈവറായിരുന്ന അഷ്‌റഫിനെ കവര്‍ച്ചക്കാരായ ആഫ്രിക്കന്‍ വംശജര്‍ കഴിഞ്ഞ ആഴ്ചയാണ് മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്. അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
