Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

സൗദിയില്‍ ‘വേട്ടക്കാലം’ സെംപ്തംബര്‍ ഒന്നു മുതല്‍

റിയാദ്: സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ ‘വേട്ടക്കാലം’ സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടാനാണ് അനുമതി. ജനുവരി 31 വരെ അഞ്ച് മാസമാണ് വേട്ടയാടല്‍ കാലമെന്ന് ദേശീയ വന്യജീവി വികസനകേന്ദ്രം അറിയിച്ചു. https://www.ncw.gov.sa/en വെബ്‌സൈറ്റിലും ‘ഫിത്‌രി’ പ്ലാറ്റ്‌ഫോമിലും വ്യക്തമാക്കിയിട്ടുളള ഇനങ്ങളെ മാത്രമേ വേട്ടയാടാന്‍ മനുമതിയുളളൂ. വെബ്‌സൈറ്റ്, ം ആപ്പ് എന്നിവിടങ്ങളില്‍ നിന്നു വേട്ടയാടുന്നതിനുള്ള ലൈസന്‍സ് നേടാമെന്നും അധികൃതര്‍ വ്യക്തമാക്കി.

വേട്ടയാടാന്‍ ആഗ്രഹിക്കുന്നവരുടെ തോക്കുകള്‍ക്ക് ലൈസന്‍സുണ്ടായിരിക്കണം. അല്ലെങ്കില്‍ സൗദി ഫാല്‍ക്കണ്‍സ് ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്ത ഫാല്‍ക്കണ്‍ ഉടമകളായിരിക്കണം. അപൂര്‍വ ഇനം വന്യ ജീവികളെയും വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളെയും വേട്ടയാടാന്‍ അനുമതിയില്ല. അത്തരം ജീവികളെ വേട്ടയാടുന്നത് പുര്‍ണമായും നിരോധിച്ചിട്ടുണ്ട്.

നഗരങ്ങള്‍, ഗ്രാമങ്ങള്‍, ഫാമുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, പാര്‍പ്പിട സമുച്ചയം, സൈനിക കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് സുപ്രധാന സ്ഥാപനങ്ങള്‍ എന്നിവയുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ വേട്ടയാടലിന് നിരോധനമുണ്ട്. കരുതല്‍ ശേഖരങ്ങളുടെയും പ്രധാന പദ്ധതികളുടെയും അതിരുകള്‍ക്കുള്ളിലും രാജ്യത്തിെന്റ തീരപ്രദേശങ്ങളുടെ 20 കിലോമീറ്റര്‍ ചുറ്റളവിലും നിരോധനം ബാധകമാണ്. വേട്ടയാടുന്നതിന് അനുവദനീയമായ മാര്‍ഗങ്ങളെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും വന്യജീവി വികസനകേന്ദ്രം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top