റിയാദ്: സൗദി അറേബ്യയില്‍ പ്രശസ്തമായ അല്‍ നസ്ര്‍ ഫുട്‌ബോള്‍ ക്ലബിന്റെ ജൂനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മുഹമ്മദ് റാസിനെ യുണൈറ്റഡ് എഫ് സി റിയാദ് ആദരിച്ചു. മലപ്പുറം പാങ്ങ് സ്വദേശിയായ റാസിന്‍ എലഗന്റ് എഫ് സി, എഫ് ആര്‍ സി എന്നിവയിലൂടെയാണ് ഫുട്‌ബോളിലേയ്ക്കു കടന്നത്. പഞ്ചാബ് മിനര്‍വയിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നു.
ഷാജഹാന്‍ പറമ്പന്‍-നസ്‌ല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ് റെബിന്‍, മുഹമ്മദ് റയ്യാന്‍. പിതൃ സഹോദരന്‍ ഷാനവാസ് റിയാദിലെ മുന്‍കാല ക്ലബായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കളിക്കാരനായിരുന്നു, ഇപ്പോള്‍ അല്‍ ഹസയിലെ സോക്കര്‍ ഹുഫൂഫ് ടീമിന്റെ മാനേജരാണ്.
യുഎഫ്‌സി റിയാദിനു വേണ്ടി ക്ലബ് സെക്രട്ടറി കുട്ടി വല്ലപ്പുഴ, മന്‍സൂര്‍ തിരൂര്‍ എന്നിവര്‍ ചേര്‍ന്ന് മുഹമ്മദ് റാസിന് മൊമെന്റോ സമ്മാനിച്ചു. ശൗലിഖ്, ബാവ ഇരുമ്പുഴി, ജസീം, ചെറിയാപ്പു മേല്‍മുറി, നൗഷാദ് കോട്ടക്കല്‍, ഫൈസല്‍ പാഴൂര്‍, നൗഷാദ് കോട്ടക്കല്‍, റഷീദ്, ഉമ്മര്‍, സലിം ഒറ്റപ്പാലം, ജാഫര്‍ ചെറുകര, അനീസ് പാഞ്ചോല എന്നിവര്‍പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.