റിയാദ്: മേളപ്പെരുക്കം അരങ്ങുണര്‍ത്തിയ കെഎംസിസി ഫുട്‌ബോള്‍ കലാശപ്പോരാട്ട വേദിയില്‍ താളംപിടിച്ച് നേതാക്കളും. മുഖ്യാതിഥികളായ മുനവ്വറലി ശിഹാബ് തങ്ങള്‍, ഹാരിസ് ബീരാന്‍ എംപി എന്നിവരാണ് കോല്‍ക്കളിക്കൊപ്പം താളംപിടിച്ചത്.
സൗദി കെ.എം.സി.സി സി ഹാശിം മെമ്മോറിയല്‍ നാഷണല്‍ സോക്കര്‍ റിയാദ് നസ്‌റിയ മുറൂറിനടുത്ത് റിയല്‍ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. ജിദ്ദയിലെ ചാംസ് സബീന്‍ എഫ്.സി, ദമ്മാമിലെ ഫസഫിക് ലൊജിസ്റ്റിക് ബദര്‍ എഫ്.സി എന്നീ ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. മത്സരത്തിന് മുന്നോടിയായി കെഎംസിസി പ്രവര്‍ത്തകരും കുട്ടികളും അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ മനവ്വറലി തങ്ങളും ഹാരിസ് ബീരാനും സല്യൂട്ട് സ്വീകരിച്ചു.
കേരളത്തനിമ വിളംബരം ചെയ്ത മാര്‍ച്ച് പാസ്റ്റില്‍ കോല്‍ക്കളി, ദഫ് മുട്ട്, ചെണ്ടമേളം തുടങ്ങി നിരവധി കലാരൂപങ്ങളും അരങ്ങേറി. സന്തോഷ് ട്രോഫി, ഐ ലീഗ് താരങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ ആവേശപ്പോരാട്ടം ആസ്വദിക്കാന്‍ വനിതകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കാണികളാണ് എത്തിയിട്ടുളളത്. സൗദിയില്‍ ആദ്യമായാണ് ദേശീയ തലത്തില്‍ ഒരു പ്രവാസി കൂട്ടായ്മ ഇത്തരം മേള സംഘടിപ്പിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.