Sauditimesonline

KELI
കേളി അല്‍ഖര്‍ജ്, മുസാഹ്മിയ, ദവാത്മി യൂണിറ്റിനു പുതിയ സാരഥികള്‍

വാട്ടര്‍ സ്ട്രിപ്പ് ലൈസന്‍സ് നേടി; ഷൈബാ ദ്വീപില്‍ സീപ്ലെയിന്‍ പറന്നുയരും

റിയാദ്: ചെങ്കടലിലെ ഷൈബാ ദ്വീപില്‍ സീപ്ലെയിന് പറന്നുയരാനും ഇറങ്ങാനുമുള്ള ‘വാട്ടര്‍ സ്ട്രിപ്പ്’ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി. രാജ്യത്തെ രണ്ടാമത്തെ വാട്ടര്‍ സ്ട്രിപ്പ് ആണ് ചെങ്കടല്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്. വിനോദ സഞ്ചാര വികസനത്തിന് രൂപീകരിച്ച റെഡ് സീ ഇന്റര്‍നാഷനല്‍ കമ്പനിക്കാണ് ലൈസന്‍സ് ലഭിച്ചത്.

സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുവൈലജില്‍ നിന്ന് റെഡ് സീ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് സി.ഇ.ഒ ജോണ്‍ പഗാനോക്ക് ലൈസന്‍സ് സ്വീകരിച്ചു. ചടങ്ങില്‍ സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എന്‍ജി. സാലിഹ് അല്‍ ജാസറും പങ്കെടുത്തു. ഒരുപാട് സവിശേഷതകളുളള ഷൈബാര ദ്വീപില്‍ മനോഹരമായ പവിഴപ്പുറ്റുകളാണ് പ്രധാന ആകര്‍ഷണം. ഉടനെ ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ ദ്വീപിന്റെ വാതിലുകള്‍ തുറക്കും. ഇവിടെ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച വില്ല

ഡിസൈനുകളിലാണ് റിസോര്‍ട്ട് ഒരുക്കുന്നത്. ചെങ്കടലിലെ ആദ്യത്തെ ടൂറിസ്റ്റ് റിസോര്‍ട്ടാണ് ഇത്. കരയില്‍നിന്ന് ബോട്ടില്‍ 30 മിനിറ്റും സീപ്ലെയിനില്‍ 20 മിനിറ്റും സഞ്ചരിച്ച് ഇവിടെ എത്തിച്ചേരാം. ഷൈബാര റിസോര്‍ട്ട് ലോകത്തിന് മുന്നില്‍ തുറക്കുന്നതിനുള്ള അന്തിമ നടപടികളുടെ ഭാഗമാണ് ലൈസന്‍സ് എന്ന് ജോണ്‍ പഗാനോ പറഞ്ഞു. ഷൈബാര റിസോര്‍ട്ട് ഉടന്‍ തുറക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. ഷൈബാര റിസോര്‍ട്ടിലേക്കും തിരിച്ചും സീപ്ലെയിന്‍ വഴി മനോഹരവും അതുല്യവുമായ യാത്ര സമ്മാനിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.

സൗദിയില്‍ സീപ്ലെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ കമ്പനിയാണ് റെഡ് സീ ഇന്റര്‍നാഷനല്‍. ലൈസന്‍സുള്ള രണ്ട് എയര്‍സ്ട്രിപ്പുകള്‍ കൂടാതെ ടൂറിസം, വ്യോമയാന മേഖലകളിലെ പ്രമുഖ സ്ഥാപനമായി മാറാന്‍ കഴിഞ്ഞതായും സി.ഇ.ഒ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് റെഡ് സീ ഇന്റര്‍നാഷനല്‍ സൗദിയിലെ വാട്ടര്‍ സ്ട്രിപ്പിനുള്ള ആദ്യ ഓപ്പറേറ്റിങ് ലൈസന്‍സ് നേടിയത്. ഉമ്മഹാത് ഐലന്‍ഡിലെ വാട്ടര്‍ എയര്‍പോര്‍ട്ടിലേക്കും തിരിച്ചും കമ്പനി 520ലധികം സര്‍വിസുകള്‍ ഇതിനകം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 1200 പേരാണ് യാത്ര ചെയ്തത്. ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം 3800ലധികം എത്തിക്കാന്‍ കഴിയുമെമന്നാണ് കമ്പനിയുടെ പ്രതീക്ഷ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top