Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

അബ്ദുല്‍ മജീദ് ഒഐസിസിയെ പടുത്തുയര്‍ത്തിയ പ്രവാസി

റിയാദ്: ഒഐസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന അബ്ദുല്‍ മജീദിന്റെ ആകസ്മിക നിര്യാണത്തില്‍ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും പ്രവാസ ലോകത്ത് പാര്‍ട്ടിയെ ശക്തിപെടത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അബ്ദുല്‍ മജീദ് എന്ന് പങ്കെടുത്തവര്‍ അനുസ്മരിച്ചു. ബത്ഹ ലുഹ അഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ധിക്ക് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു.

ഷെഫീഖ് പുരക്കുന്നില്‍ ആമുഖ പ്രഭാഷണം നടത്തി. അനുസ്മരണ യോഗം സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു. ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കുഞ്ഞി കുമ്പള, ഷംനാദ് കരുനാഗപ്പള്ളി, മജീദ് ചിങ്ങോലി, വിന്‍സന്റ് കെ ജോര്‍ജ്ജ്, റഷീദ് കൊളത്തറ, റഹ്മാന്‍ മുനമ്പത്ത്, ശരത് സ്വാമിനാഥന്‍, ബാലുകുട്ടന്‍,

ഷാജി മഠത്തില്‍, യഹിയ കൊടുങ്ങല്ലൂര്‍, ബഷീര്‍ കോട്ടയം, അബ്ദുല്‍ സലിം അര്‍ത്തിയില്‍, സജീര്‍ പൂന്തുറ, കെ. കെ. തോമസ്, ജോണ്‍സണ്‍ മാര്‍ക്കോസ്, മജു സിവില്‍സ്‌റ്റേഷന്‍, െസെനുദ്ധീന്‍ പാലക്കാട്, നാസര്‍ ലൈസ്, അബ്ദുല്‍ വാഹിദ് കായംകുളം, നാസര്‍ വലപ്പാട്, അലക്‌സ് കൊട്ടാരക്കര, യോഹന്നാന്‍ കുണ്ടറ, മൊയ്തീന്‍ പാലക്കാട്, ഹരീന്ദ്രന്‍, സന്തോഷ് കണ്ണൂര്‍, ഷിബു ഉസ്മാന്‍, അന്‍സാര്‍ അബ്ദുല്‍ സത്താര്‍, സൈനുദ്ധീന്‍ വെട്ടത്തുല്‍ എന്നിവര്‍ അനുസ്മരിച്ചു. എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് മാത്യു ജോസഫ് സ്വാഗതവും തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് തല്‍ഹത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top