ദമ്മാം: സൗദിയിലെ ജുബൈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. അബു ഹൈദ്രിയ റോഡില്‍ തബ്‌ലൈന്‍ പാലത്തിന് സമീപമാണ് അപകടം. മുബരിക് ഖാന്‍ സലിം ഖാന്‍ (24), സമീര്‍ അലി മക്ബൂല്‍ ഖാന്‍ (26) എന്നിവരാണ് മരിച്ചത്. മഹിന്ദ്ര പിക്കപ്പീം മെഴ്‌സിഡസ് ട്രെയ്‌ലറും കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്.
ട്രെയ്‌ലര്‍ ഓടിച്ചത് പാകിസ്താന്‍ പൗരനാണ്. മുബരിക് ഖാന്‍ െ്രെഡവറായും സമീര്‍ അലി സെയില്‍സ്മാനായും ജോലി ചെയ്തുവരികയിരുന്നു. മൃതദേഹങ്ങള്‍ അല്‍ നാരിയ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.