Sauditimesonline

JEDDAH RAIN
റിയാദില്‍ മഴ; ഞായര്‍ വരെ തുടരും

ഐ സി എഫ് കൗണ്‌സിലിംഗ്

ബുറൈദ: കോവിട് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നല്ല ഗുണങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം ക്ലാസ്മുറികളില്‍ നഷ്ടമാകുന്ന നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാവണമെന്നു കൗണ്‍സിലറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ശിഹാബുദ്ധീന്‍ നഈമി. ഐ സി എഫ് അല്‍ ഖസീം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ആന്റ് പേരന്റ്‌സ് കൗണ്‍സിലിംഗില്‍ സംസാരിക്കുകയായിരുന്നു.

കാലികപ്രസക്തമായ എല്ലാ വിഷയങ്ങളിലും സമയ ബന്ധിതമായി ഇടപെടുകയും ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്തു വരുകയാണ് ഐ സി എഫ്. പരിപാടി അബ്ദുറഹീം കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മുസ്‌ലിയാര്‍ ബ്‌ളാത്തൂര്‍ അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ കൊല്ലം സ്വാഗതവും ശറഫുദ്ധീന്‍ വാണിയമ്പലം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top