
കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രശസ്തി പത്രവും ഓണക്കോടിയും സമ്മാനിച്ചു.
കോഴിക്കോട് ഇന്റര്‍ന്നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നടന്ന ചടങ്ങ് കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി. ഷീബ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം ബഷീര്‍ അദ്ധ്യക്ഷ്യത വഹിച്ചു. എം.ഡി.എഫ് വൈസ് പ്രസിഡന്റ് ജോയ് ജോസഫ് കൊണ്ടോട്ടി, നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫി, നഗരസഭ കൗണ്‍സിലര്‍ പാറപ്പുറം ഇണ്ണി, ഹസ്സന്‍ സഖാഫി (എസ്‌വൈഎസ് മലപ്പുറം), എയര്‍ ഇന്ത്യ ക്രൈസിസ് മാനേജ്‌മെന്റ് മേധാവി സച്ചിന്‍ യാദവ്, ആസ്ലെ ബുത്തലോ, സക്കീര്‍ ഹുസൈന്‍ (എയര്‍ ഇന്ത്യ), ജാസര്‍ കോട്ട, അസീസ് ബാവ, മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രതിനിധികളായ ഷൈയ്ക്ക് ഷാഹിദ് (ഓര്‍ഗ: സെക്രട്ടരി), ഹാഷിം കടക്കലകം, (സെക്രട്ടരി), അഡ്വ. പ്രദീപ് കുമാര്‍ (എംഡിഎഫ് ലീഗല്‍ സെല്‍), കാദര്‍ കൊടുവള്ളി (എംഡിഎഫ് റിയാദ്), യൂനസ് പള്ളിവീട്, ശാഫി ചേലാംബ്ര, സി.എന്‍. അബൂബക്കര്‍, മൊയ്തീന്‍ ചെറുവണ്ണൂര്‍, കെ.സി. ഷഫീഖ് (എം.ഡി.എഫ് യു.എ.ഇ), അഡ്വ. നിദാ ഫാത്തിമ, സാജിത ബഷീര്‍, അന്‍വര്‍ മേലങ്ങാടി, ഫൈസല്‍ മുക്കൂട്, മുഹമ്മദലി പള്ളിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
