അല്‍ അഹ്‌സ: പാലത്തായില്‍ ബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെതിരെ പോക്‌സോ നിയമം ഒഴിവാക്കിയത് പ്രതിയെ സംരക്ഷിക്കാനാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. സര്‍ക്കാരും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസിക്യൂഷനും നിര്‍ദ്ദേശിച്ച പ്രകാരമാണ് െ്രെകംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സംഘപരിവാര്‍ നേതാവിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ അഹ്‌സ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.
മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തില്‍ സംഘപരിവാര്‍ അധ്യാപകന്റെ ക്രൂര പീഡനത്തിനിരയായ പതിനൊന്നുകാരിക്ക് നീതി നിഷേധിക്കുകയാണ്. പോലീസില്‍ ആര്‍.എസ്.എസ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചക്കിടെ ശോഭാ സുരേന്ദ്രന്‍ ഇക്കാര്യ വ്യക്തമാക്കിയത് സി.പി.എം നേതാക്കള്‍ മനസിലാക്കണം.
പ്രസിഡന്റ് ഫൈസല്‍ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അലി ചാവക്കാട്, ജന. സെക്രട്ടറി സുജിന്‍ ചാവക്കാട്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് താനൂര്‍, ഹക്കിം കരുനാഗപ്പള്ളി, സുധീര്‍ മൈനാഗപ്പള്ളി, ഷബീര്‍ വളപട്ടണം എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.