
റിയാദ്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച യുവാവിനെ വിദഗ്ദ ചികിത്സക്ക് നാട്ടിലെത്തിച്ചു. വയനാട് സുല്‍ ത്താന്‍ ബത്തേരി പൂമല കൂട്ടപ്പിലാക്കല്‍ ശിഹാബി(31)നെയാണ് റിയാദില്‍ നിന്നു കെ.എം.സി.സി ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടിലെത്തിച്ചത്. സഹോദരന്‍ സിദ്ദീഖ് അനുഗമിച്ചു. ക.എം.സി.സി വെല്‍ഫെയര്‍ വിംഗിന്റെ സഹായത്തോടെ സ്ട്രക്ചറിയലാണ് യാത്ര ഒരുക്കിയത്. ശിഹാബിനെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനുവരി ഒന്നിനായിരുന്നു അപകടം. സഹോദരനൊപ്പം റിയാദിലെ സുവൈദിയില്‍ ബക്കാല ജീവനക്കാരനായിരുന്നു. വീടുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്തു മടങ്ങുമ്പോള്‍ ശിഹാബ് ഓടിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. തലയ്ക്കും ആന്തരീകാവയവങ്ങള്‍ ക്കും സാരമായി പരിക്കേറ്റു. ശുമൈസി ആശുപത്രിയിലായിരുന്നു ചികിത്സ. തലയ്‌ക്കേറ്റ ക്ഷതത്തെ തുടര്‍ന്ന് നാല് മാസം അബോധാവസ്ഥയിലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത വിരളമായിരുന്നെങ്കിലും മികച്ച ചികിത്സ ലഭ്യമായതോടെ ബോധം തിരിച്ചു കിട്ടി.
റിയാദില്‍ കോവിഡ് വ്യാപിച്ചതോടെ ശുമൈസി ആശുപത്രി കോവിഡ് സെന്ററാക്കി. ഇതോടെ ശിഹാബിനെ അഫീഫ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മുക്തിനേടിയതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്.
കെ.എം.സി.സി കോഴിക്കോട് ജില്ലാ വെല്‍ ഫെയര്‍ വിംഗ് ഭാരവാഹിയായ ഉമ്മര്‍ മാവൂര്‍, സെന്‍ട്രല്‍ കമ്മിറ്റി വെല്‍ ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ സഹായത്തിന് രംഗത്തുണ്ടായിരുന്നു. ശുമൈസി ആശുപത്രിയിലെ ഡോ. അന്‍സാരി ശിഹാബിന്റെ ദൈനം ദിന ആരോഗ്യ പുരോഗതി വിലയിരുത്തി ആവശ്യമായ സഹായം നല്‍കി. അഫീഫ് ജനറല്‍ ആശുപത്രിയില്‍ മലയാളി സമാജം ഭാരവാഹി ഷാജിയും സഹായിച്ചു.
ദാറുസ്സലാം വിംഗ് അംഗങ്ങളായ ശിഹാബ് പുത്തേഴത്ത്, മജീദ് പരപ്പനങ്ങാടി, ശിഹാബ്, ഇംഷാദ് മങ്കട, ഉനൈസ്, മുഹമ്മദ് കണ്ടകൈ, ഹുസൈന്‍ കുപ്പം, റഫീഖ് പുപ്പലം, നജീബ് നെല്ലാങ്കണ്ടി എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
