Sauditimesonline

rimf 2
സാമൂഹിക മാധ്യമങ്ങളെ ഭയന്നു മുഖ്യധാരാ മാധ്യമങ്ങള്‍

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മാ ദാന കാംപയിന് സമാപനം

റിയാദ്: കൊവിഡ് ബാധിതര്‍ക്ക് ആശ്വാസവുമായി സൗദിയിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച പ്ലാസ്മ രക്തദാന ദേശീയ കാംപയിന്‍ സമാപിച്ചു. രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ, രക്തദാന ദേശീയ കാംപയിന്‍ സംഘടിപ്പിച്ചത്. ഒരു മാസം നീണ്ടു നിന്ന കാംപയിന്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലും സര്‍ക്കാര്‍ ആശുപത്രികളുമായി സഹകരിച്ചാണ് നടത്തിയത്. ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരളാ ചാപ്റ്ററിന്റെ കീഴില്‍ അല്‍ജൗഫ്, അറാര്‍, ഹായില്‍, അല്‍റാസ്, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചിരുന്നു.

കാംപയിന്‍ ദേശീയ തല ഉദ്ഘാടനം ജൂലൈ 25ന് റിയാദിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയിലാണ് നടന്നത്. റിയാദ് റീജിയണല്‍ പ്രസിഡന്റ് ബഷീര്‍ ഈങ്ങാപ്പുഴ, സെക്രട്ടറി റംസുദ്ദീന്‍ അബ്ദുല്‍ വഹാബ്, ഫോറം കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ഇല്‍യാസ് തിരൂര്‍, സെക്രട്ടറി അന്‍സാര്‍ ആലപ്പുഴ എന്നിവര്‍ ചടങ്ങിന് നേത്യത്വം നല്‍കി.

അല്‍ജൗഫില്‍ പ്രിന്‍സ് മിത്അബ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയിലാണ് കാംപയിന്‍ നടത്തിയത്. പ്രസിഡന്റ് ബിജൂര്‍ കണിയാപുരം, സെക്രട്ടറി ഹനീഫ് തൊഴുപ്പാടം, നജീബ് വള്ളക്കടവ്, ഷഫീഖ് മൗലവി പത്തനാപുരം എന്നിവര്‍ നേത്യത്വം നല്‍കി.

അറാറില്‍ സൗദി നോര്‍ത്തേണ്‍ ബോര്‍ഡര്‍ റീജനല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചായിരുന്നു രക്തദാന കാംപയിന്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് അഫയേഴ്‌സ് നോര്‍ത്തേണ്‍ ബോര്‍ഡര്‍ ലബോറട്ടറി ഡയറക്ടര്‍ ഡോ. നായില്‍ അല്‍ നാസര്‍, ഡോ. ഫലാഹ് അല്‍ റുവൈലി, ഡോ. അബ്ദുള്ള, ഫ്രറ്റേണിറ്റി ഫോറം അറാര്‍ ഭാരവാഹികളായ ഷഫീഖ് വാണിയമ്പലം, നിസാര്‍ കായംകുളം, എന്നിവര്‍ നേതൃത്വം നല്‍കി.

ഹായിലില്‍ കിംങ്ങ് ഖാലിദ് ആശുപത്രിയില്‍ ബ്‌ളഡ് ബാങ്ക് മേധാവി ഖാലിദ് അബ്ദുല്‍ അസീസ്, മൂസാ വുഇദ് ഷമ്മരി, നാസര്‍ മിത്താബ്, മുഹമ്മദ് സാമില്‍, സിയാദ് നാസര്‍, ഫ്രറ്റേണിറ്റി ഫോറം ഹായില്‍ ഭാരവാഹികളായ ബാവ താനൂര്‍, ഷെമീം ഷിവപുരം, ഹമീദ് കര്‍ണ്ണാടക, മുനീര്‍ കോയിസന്‍, സബീഹ് കാട്ടാമ്പള്ളി എന്നിവര്‍ നേത്യത്വം നല്‍കി.

അല്‍റാസ് ജനറല്‍ ആശുപത്രിയില്‍ നടന്ന രക്തദാന കാംപയിന് ഫിറോസ് വേങ്ങര, അയ്യൂബ് പാണായി, സാലിഹ് കുംബള, ഷംനാദ് പോത്തന്‍കോട് എന്നിവര്‍ നേതൃത്വം നല്‍കി. അല്‍ ഖര്‍ജില്‍ കിംങ്ങ് ഖാലിദ് ആശുപത്രിയില്‍ പ്രിന്‍സ് സുല്‍ത്താന്‍ ഹെല്‍ത്ത് സെന്ററുമായി സഹകരിച്ചാണ് കാംപയിന്‍ സംഘടിപ്പിച്ചത്. അല്‍ ഖര്‍ജ് ഘടകം ഭാരവാഹികളായ ഇല്യാസ് പാലക്കാട്, യൂനസ് തലശ്ശേരി, മഹ്ജൂബ് ഖാന്‍ തലശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.

റിയാദ് റീജിയണല്‍ കമ്മിറ്റിയുടെ കീഴില്‍ കിംങ്ങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ പ്ലാസ്മ, രക്തദാനം നടന്നു. പ്രസിഡന്റ് ബഷീര്‍ ഇനങ്ങാപ്പുഴ, സെക്രട്ടറി റംസുദ്ദീന്‍ അബ്ദുല്‍ വഹാബ്, ഹാരീസ് വാവാട് കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ഇല്‍യാസ് തിരൂര്‍ എന്നിവര്‍ കാംപയിന് നേത്യത്വം നല്‍കി.

സൗദി അറേബ്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ, രക്തദാന കാംപയിന്‍ സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് മൂസക്കുട്ടി കൊണ്ടോട്ടി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top