ഹജ്ജ് തീര്‍ഥാടകര്‍ക്ക് യാത്രയയപ്പ്

റിയാദ്: വിവിധ ഗ്രൂപ്പുകളിലായി റിയാദില്‍ നിന്നു ഹജ്ജിന് പോകുന്നവര്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ കമ്മറ്റി യാത്രയയപ്പ് നല്‍കി. ഐ സി എഫ് പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫിയുടെ നേതൃത്വത്തില്‍ ഒരു മാസത്തിലേറെയായി ഇവര്‍ക്ക് നല്‍കി വരുന്ന ഹജ്ജ് ക്ലാസിന്റെ സമാപനത്തിന്റെ ഭാഗമായിരുന്നു യാത്രയയപ്പ്.

ഐ സി എഫ് സൗദി നാഷണല്‍ കമ്മറ്റി വിദ്യാഭ്യസ സമിതി പ്രസിഡന്റ് ഉമര്‍ പന്നിയൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹാജിമാര്‍ക്കുള്ള ഐ സി എഫിന്റെ ഉപഹാരം സെന്‍ട്രല്‍ അഡ്മിന്‍ പ്രസിഡന്റ് ഹസൈനാര്‍ ഹാറൂനി സമ്മാനിച്ചു. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ എഴുതി എസ് വൈ എസ് സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ച ‘അല്‍ ഹജ്ജ്’ പഠന പുസ്തകവും വിതരണം ചെയ്തു. ഐ സി എഫ് പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ അഹ്‌സനി ആശംസ പ്രഭാഷണം നടത്തി. ഹാജിമാരുടെ പ്രതിനിധികളായി ലുലു ലോജിസ്റ്റിക് വിഭാഗം തലവന്‍ ജമാല്‍ കൊടുങ്ങല്ലൂര്‍, ശഹറുദ്ധീന്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു. റിയാദ് സെന്‍ട്രല്‍ ജനറല്‍ സിക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍ സ്വാഗതവും സംഘടനകാര്യ സെക്രട്ടറി അബ്ദുല്‍ അസീസ് പാലൂര്‍ നന്ദിയും പറഞ്ഞു.

 

Leave a Reply