റിയാദ്: ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയത്തില്‍ ഐസിഎഫ് പൗര സഭ സംഘടിപ്പിച്ചു. വൈവിധ്യമാണ് ഇന്ത്യയുടെ പ്രൗഢിയും പൗരാണിക കരുത്തും വ്യക്തമാക്കുന്നത്. വ്യത്യസ്ഥ മതങ്ങളും ഭാഷകളും വേഷങ്ങളും സംസ്‌കാരങ്ങളും ആണ് ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നത്. പരിപാടിയി ഉദ്ഘാടനം ചെയ്ത ഐസിഎഫ് റിയാദ് സെന്‍ട്രല്‍ പ്രസിഡെന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ പറഞ്ഞു. ഐ സി എഫ് ബത്ഹ, ഗുറാബി സെക്ടറുകളാണ് പൗര സഭ സംഘടിപ്പിച്ചത്.
ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൊളത്തൂര്‍ അബ്ദുര്‍ ഖാദര്‍ ഫൈസി പ്രാര്‍ത്ഥന നടത്തി. മുനീര്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷം വഹിച്ചു. അബൂ ഹനീഫ മാസ്റ്റര്‍ മുഘഖ്യ പ്രഭാഷണം നടത്തി. ജയന്‍ കൊടുങ്ങല്ലൂര്‍, ശിഹാബ് കൊട്ടുക്കാട്, അബ്ദുല്‍ മജീദ് താനാളൂര്‍, സലീം പട്ടുവം, അബ്ദുല്ല വല്ലാഞ്ചിറ, നൗഫല്‍ പാലക്കാടന്‍,ശാഹിദ് അഹ്‌സനി എന്നിവര്‍ പ്രസംഗിച്ചു . അമീന്‍ അബ്ദുല്‍ സത്താര്‍ ദേശീയഗാനം ആലപിച്ചു. സിസാര്‍ അഞ്ചല്‍ സ്വാഗതവും ശമീം പാലത്തുംകര നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.