Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് റിയാദ് ടാക്കീസ്

റിയാദ്: ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനം സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് ആഘോഷിച്ചു. ഹറാജ് മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയായിരുന്നു ആഘോഷ പരിപാടികള്‍. റിയാദ് ടാക്കീസ് വൈസ് പ്രസിഡണ്ട് നബീല്‍ ഷാ അധ്യക്ഷത വഷിച്ചു. രക്ഷാധികാരി അലി ആലുവ ആമുഖ പ്രഭാഷണം നടത്തി. വിമുക്തഭടന്‍ സജി തന്നികൊത്ത്, ശിഹാബ് കൊടിയത്തൂര്‍, ഫാറുഖ് കോവില്‍, സനു മാവേലിക്കര, ഇബ്രാഹിം, ശുകൂര്‍, ഷാഫി, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, ഷമീര്‍ കല്ലിങ്കല്‍, സജീര്‍ സമദ്, ഷൈജു പച്ച, സുനില്‍ബാബു എടവണ്ണ എന്നിവര്‍ പ്രസംഗിച്ചു.


ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് ധീര ദേശാഭിമാനികളുടെയും നേതാക്കളുടെയും ത്യാഗവും പോരാട്ടവുമാണ്. അവരുടെ ത്യാഗത്തിന്റെ മുന്നില്‍ ശിരസ്സ് നമിച്ചു മാത്രമേ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കഴിയൂ എന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

സാജിദ് നൂറനാട്, ബഷീര്‍ കരോളം, ഹരി കായംകുളം, ഷംനാസ്, എല്‍ദോ വയനാട്, ഷൈജു നിലമ്പൂര്‍, വരുണ്‍ പി വി, ജംഷി, പ്രദീപ്, സുല്‍ഫി കൊച്ചു, അന്‍വര്‍ യൂനുസ്, ഉമ്മര്‍ അലി അക്ബര്‍, ശിഹാബ്, അലി, ഷിബിലി എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ഷഫീഖ് പാറയില്‍ സ്വാഗതവും അനസ് വള്ളിക്കുന്നം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top