നജ്‌റാന്‍ കെഎംസിസി ഫൈസലിയ കമ്മിറ്റി സാരഥികള്‍

നജ്‌റാന്‍: ഫൈസലിയ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളുടെ സാനിദ്ധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സത്താര്‍ തച്ചനാട്ടുകര (പ്രസിഡണ്ട്), ഹാരിസ് കൊടുവള്ളി (ജനറല്‍ സെക്രട്ടറി), സൈനുദ്ദീന്‍ മഞ്ചേശ്വരം (ട്രഷര്‍), നൗഷാദ് ലാമിയ ചെര്‍പ്പുളശ്ശേരി (വൈസ് പ്രസിഡണ്ട്) സൈഫുദ്ദീന്‍ ആനമങ്ങാട് (വൈസ് പ്രസിഡണ്ട്), നവാസ്ഫാമിലിതാ താനൂര്‍ (വൈസ് പ്രസിഡണ്ട്),

ജംഷീര്‍ മേലാറ്റൂര്‍ (സെക്രട്ടറി), ഷഫീഖ് ലുലു മണ്ണാര്‍ക്കാട് (സെക്രട്ടറി), അനസ് കോഴിക്കോട് (സെക്രട്ടറി), സുബൈര്‍ തങ്ങള്‍ (ചെയര്‍മാന്‍), മുസ്തഫ കെന്‍സ് (വൈസ് ചെയര്‍മാന്‍), മുജീബ് മേമാട്ടു പാറ (വൈസ് ചെയര്‍മാന്‍) എന്നിവരെ തിരഞ്ഞെടുത്തു. സെക്രട്ടറി ഷഫീഖ് പാറയില്‍ സ്വാഗതവും അനസ് വള്ളിക്കുന്നം നന്ദിയും പറഞ്ഞു.

Leave a Reply