നജ്‌റാനില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

നജ്‌റാന്‍: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജാബിര്‍ ആരാമ്പ്രത്തിന്റെ സ്വാഗതം പറഞ്ഞു. ഫൈസലിയ ഏരിയാ പ്രസിഡണ്ട് സുബൈര്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി പ്രസിഡണ്ട് സലാം പൂളപ്പോയില്‍ ഉദ്ഘാടനം ചെയ്തു.

നിസാര്‍ ഫൈസി ചെറുകുളമ്പ്, ഖലീലുറന്മാന്‍ ചെറുതുരുത്തി, ഹാരിസ് കൊടുവള്ളി എന്നിവര്‍ ‘സ്വാതന്ത്ര്യാനന്തര ഇന്‍ന്ത്യയിലെ സ്വാതന്ത്ര്യമില്ലായ്മ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ലീഡേര്‍സ് മീറ്റില്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സലാം പൂളപ്പോയില്‍, സലീം ഉപ്പള, നിസാര്‍ ഫൈസി, നസീര്‍ പാണ്ടിക്കാട്, ജാബിര്‍ ആരാമ്പ്രം, അബ്ദുറസാഖ്ഹംസ, നൗഫല്‍ കുളത്തൂര്‍, ബഷീര്‍ കരിങ്കല്ലത്താണി എന്നിവര്‍ പ്രസംഗിച്ചു.

നജ്‌റാന്‍ കെഎംസിസി പ്രവര്‍ത്തകന്‍ നിസാര്‍ ഫൈസി ചെറുകുളംമ്പിന് നജ്‌റാന്‍ കെഎംസിസിയുടെ സ്‌നേഹോപഹാരം പ്രസിഡണ്ട് സലാം പുളപോയില്‍ സമ്മാനിച്ചു.

 

Leave a Reply