Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

കളക്ടറെ മാറ്റിയത് സ്വാഗതം ചെയ്ത് റിയാദ് ഐ സി എഫ്

റിയാദ്: ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ സ്വാഗതം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബശീറിന്റെ നരഹത്യയില്‍ ഒന്നാം പ്രതിയാണ് ശ്രീ റാം വെങ്കിട്ടരാമന്‍.

ന്യായവും മനുഷ്യത്വവും പൗരാവകാശവും നില നിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന പൊതുബോധത്തിന്റെ വിജയമാണ് സര്‍ക്കാര്‍ നടപടിയെന്ന് ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് അബ്ദുല്‍ ജബ്ബാര്‍ കുനിയില്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. നീതിക്കായി പടപൊരുതി, സത്യത്തിന് കാവലാളുകളായി നിന്ന മുഴുവന്‍ സമരപോരാളികള്‍ക്കും ഐ സി എഫ് നന്ദി അറിയിച്ചു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top