
റിയാദ്: രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് ഭരണഘടനയെ നോക്കു കുത്തിയാക്കുന്ന ഭരണകൂട ഭീകരതക്കെതിരെ സെമിനാര്‍ സംഘടിപ്പിക്കുന്നു. പൗരത്വ ഭേദഗതി ആക്ട്, എന്‍. ആര്‍. സി തുടങ്ങിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി “ഇനി എന്ത്?” എന്ന ശീര്‍ഷകത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ്, കേരള ചാപ്റ്ററാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 19 വ്യാഴം രാത്രി 8.30 ന് റിയാദ് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലാണ് പരിപാടി. സെമിനാറില്‍ തേജസ് ന്യൂസ് എഡിറ്റര്‍ പി. എ. എം. ഹാരീസ് മുഖ്യാത്ഥിതിയായിരിക്കും. വിവിധ രാഷ്ട്രീയ, മത, സംസ്‌കാരിക, സാമൂഹിക, രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്ത്യയുടെ പൊതുശത്രുവായ സംഘപരിവാര ശക്തികള്‍ക്കെതിരെ കക്ഷി രാഷ്ട്രീയം മറന്ന് ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഇന്ത്യയുടെ മണ്ണില്‍ ഫാസിസത്തെ ചെറുക്കാന്‍ സാധിക്കും. അതിന്റെ തുടക്കമാവണം സമരമെന്നും ഫ്രറ്റേണിറ്റി ഫോറം പ്രസ്താവനയില്‍ അറിയിച്ചു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
