Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

ഒരാഴ്ചക്കിടെ 16,000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡുകളില്‍ 16,000 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ അറസ്റ്റിലായവരുടെ വിവരങ്ങളാണ് മന്ത്രാലയം പുറത്തുവിട്ടത്.

ജനുവരി 5 മുതല്‍ 11 വരെ നടന്ന റെയ്ഡിലാണ് 16,000 നിയമ ലംഘകര്‍ പിടിയിലായത്. ഇതില്‍ 8732 പേര്‍ താമസാനുമതി രേഖയായ ഇഖാമ നിയമ ലംഘകരാണ്. തൊഴില്‍ നിയമം ലംഘിച്ച 2,822 പേരും അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 4,180 പേരും അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച 620 പേരെ അതിര്‍ത്തി സുരക്ഷാ സേനയും കസ്റ്റഡിയിലെടുത്തു. ഇതില്‍ 65 ശതമാനം യമന്‍ പൗരന്‍മാരും 30 ശതമാനം എത്യോപ്യക്കാരുമാണ്.

നിയമലംഘകര്‍ക്ക് യാത്ര, തൊഴില്‍, താമസം തുടങ്ങിയ സൗകര്യം ഒരുക്കിയതിന് 16 പേരെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. യാത്രക്കുപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top