
റിയാദ്: ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ (തര്‍ഹീല്‍) കഴിഞ്ഞിരുന്ന 580 ഇന്ത്യക്കാര്‍ നാട്ടിലെത്തി. റിയാദില്‍ നിന്നുള്ള സംഘത്തെ സൗദി എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങളില്‍ ദല്‍ഹി, ലക്‌നൗ എന്നിവിടങ്ങളിലാണ് എത്തിച്ചതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ദല്‍ഹിയിലേക്കു 335ഉും ലക്‌നൗവിലേക്കു 245 പേരുമാണ് മടങ്ങിയത്. ഒരു മാസത്തിനിടെ സൗദിയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിന്നായി 1,162 പേരാണ് ഇന്ത്യയിലെത്തിയത്.

സൗദയിലെ വിവിധ വകുപ്പുകളും സൗദി എയര്‍ലൈന്‍സുമായി ഏകോപനം നടത്തിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതെന്ന് എംബസി അറിയിച്ചു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ തര്‍ഹീലില്‍ കഴിയുന്നവരുടെ യാത്ര എത്രയും വേഗം സാധ്യമാക്കാന്‍ ശ്രമം തുടരുകയാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
