
റിയാദ്: സുഡാന്‍ സര്‍ക്കാരും വിമത ഗ്രൂപ്പുകളും തമ്മിലുള്ള സമാധാന കരാറിനെ സൗദി മന്ത്രി സഭാ യോഗം അഭിനന്ദിച്ചു. സുഡാന്‍ ജനതയുടെ അഭിലാഷങ്ങളും പ്രതീക്ഷകളും നേടിയെടുക്കുന്നതിന് കരാര്‍ സഹായിക്കുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.
സുഡാന്റെ പരമാധികാരം, ദേശീയ ഐക്യം, പ്രദേശിക സമഗ്രത, ബാഹ്യ ഇടപെടലില്‍ നിന്നുളള സംരക്ഷണം എന്നിവയാണ് സമാധാന കരാര്‍ ലക്ഷ്യം വെക്കുന്നത്. ഇതിനെ പിന്തുണക്കുന്നു. വെര്‍ച്വല്‍ മന്ത്രിസഭാ യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.

അണുവായുധങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയില്‍ രാജ്യത്തിന്റെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇറാന്‍ അന്താരാഷ്ട്ര കാരാറുകളും ഉടമ്പടികളും ലംഘിക്കുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദേശീയ, അന്തര്‍ദേശീയ രംഗത്തെ വിവിധ വിഷയങ്ങള്‍ മന്ത്രിസഭ അവലോകനം ചെയ്തതായും മാധ്യമ വകുപ്പ് ആക്ടിംഗ് മന്ത്രി ഡോ. ഇസം ബിന്‍ സൗദ് ബിന്‍ സെയ്ദ് വ്യക്തമാക്കി.
ഉംറ തീര്‍ത്ഥാടനം പുനരാംരംഭിച്ച സാഹചര്യത്തില്‍ മസ്ജിദുകളിലൊരുക്കിയ സുരക്ഷാ സംവിധാനങ്ങള്‍, മുന്‍കരുതല്‍ നടപടികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയും മന്ത്രിസഭാ യോഗം വിലയിരുത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
